- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യംഗ് വാരിയർ നെക്സ്റ്റിനു തുടക്കമായി
കൊച്ചി: യംഗ് വാരിയർ മൂവ്മെന്റിന്റെ അടുത്ത ഘട്ടം യംഗ് വാരിയർ നെക്സ്റ്റ് ആരംഭിച്ചു. കേന്ദ്ര യുവജനകാര്യ മന്ത്രാലയവും യു എൻ സംഘടനകളും (യുണിസെഫ്, യുഎൻഎഫ്പിഎ, യുഎൻഡിപി, യുഎൻവി, യുഎൻ വിമൻ, യുഎൻ എയ്ഡ്സ്, യുഎൻഎച്ച്സിആർ, ഡബ്ല്യുഎച്ച്ഒ, ഐഎൽഒ) യുവാ (ജെനറേഷൻ അൺലിമിറ്റഡ് ഇൻ ഇന്ത്യ)യും ചേർന്നാണ് ഇതു നടപ്പാക്കുന്നത്.
കോവിഡ് 19 ഉം തുടർന്നുവന്ന ലോക്ഡൗണുകളും ചേർന്നു സൃഷ്ടിച്ചിരിക്കുന്ന പഠന, നൈപുണ്യ പരിശീലന രംഗത്തെ പ്രതിസന്ധികളെ മറികടക്കുന്നതിനു വേണ്ടിയുള്ള ഒരു കർമ്മപദ്ധതിയായി മാറുക എന്നതാണ് യംഗ് വാരിയർ നെക്സ്റ്റ് എന്ന സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നത്. 14 നും 24 നും ഇടയ്ക്കു പ്രായമുള്ള യുവജനങ്ങളെ നിർണായകമായ ജീവിത-തൊഴിൽ ക്ഷമതാ നൈപുണ്യങ്ങൾ ആർജിക്കുവാൻ സഹായിച്ചുകൊണ്ട് വിജയകരമായ ജീവിതവും തൊഴിലുകളും നേടാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഒരു വർഷം നീണ്ടു നിൽക്കുന്ന യംഗ് വാരിയർ നെക്സ്റ്റ് എന്ന കർമപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വേയാവബോധം, സഹകരണം, പ്രശ്നപരിഹാരം, ആശയവിനിമയം, തീരുമാനമെടുക്കൽ, തൊഴിൽ പരിശീലനവും തൊഴിൽ ക്ഷമതാ നൈപുണ്യവും നൽകുന്ന തൊഴിൽ നൈപുണ്യവികസനം എന്നിങ്ങനെയുള്ള അഞ്ച് നിർണായക ജീവിതനൈപുണ്യങ്ങളാണ് ഇതിലുൾപ്പെടുന്നത്. പഠിതാക്കളുടെ സമൂഹത്തിൽ കോവിഡ് 19 ഏൽപിച്ചിട്ടുള്ള മനഃശ്ശാസ്ത്ര-സാമൂഹ്യ പ്രത്യാഘാതങ്ങളെ മനസ്സിലാക്കിക്കൊണ്ട്, മാനസീകാരോഗ്യത്തെയും വൈകാരിക സുസ്ഥിതിയെയും ഭദ്രമാക്കുന്നതിനുള്ള കാര്യങ്ങളും ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
''മാറ്റത്തിന്റെ ചാലകശക്തികളാണ് നമ്മുടെ രാജ്യത്തെ യുവജനങ്ങൾ. അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന 21-ാം നൂറ്റാണ്ടിലെ തൊഴിൽ രംഗത്തിന്റെയും സമൂഹത്തിന്റെയും മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആവശ്യമായ നൈപുണ്യങ്ങളും ഉപാധികളും നൽകി അവരെ സജ്ജരാക്കുക എന്നതു വളരെ പ്രധാനമാണ്. ജീവിത നൈപുണ്യങ്ങളും തൊഴിൽ ക്ഷമതയുമാണ് അവയിൽ നിർണായകം. നൈപുണ്യവും സാമൂഹ്യ ഉത്തരവാദിത്വവുമുള്ള നേതാക്കളാകാൻ യുവജനങ്ങളെ പിന്തുണയ്ക്കുന്നതിൽ യുവജന-കായിക മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.' കേന്ദ്ര യുവജനകാര്യ വകുപ്പ് സെക്രട്ടറി ഉഷ ശർമ്മ പറഞ്ഞു,
കോവിഡ്-19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടയിലാണ് 2021 മെയ് മാസത്തിൽ യംഗ് വാരിയർ മൂവ്മെന്റ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ നഗര-ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ള 10 നും 30 നും ഇടയ്ക്കു പ്രായമുള്ള ദശലക്ഷണകണക്കിനു യുവജനങ്ങൾ വളരെ പ്രശംസാർഹമായ സേവനങ്ങൾ ചെയ്യുകയുണ്ടായി. വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിക്കുക, പാർശ്വവത്കൃത വിഭാഗങ്ങൾക്ക് അവശ്യവസ്തുക്കൾ എത്തിച്ചു നൽകുക, സഹജീവികൾക്കു കൗൺസലിങ് നൽകുക, കോവിഡ് 19 ഉം വാക്സിനുമായി ബന്ധപ്പെട്ട കിംവദന്തികൾ സംബന്ധിച്ച സംശയനിവാരണം വരുത്തുക തുടങ്ങിയ കാര്യങ്ങളാണ് യുവജനങ്ങൾ ചെയ്തത്. വളരെ ഉയർന്ന തോതിലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ ഈ മൂവ്മെന്റിനു സാധിച്ചു. 6.6 ദശലക്ഷത്തിലധികം പ്രവൃത്തികൾ ചെയ്യുകയും 7600 ലധികം ശില്പശാലകൾ സംഘടിപ്പിക്കുകയും ചെയ്തു. 140000 ലധികം അദ്ധ്യാപകരും ഇതര പ്രവർത്തകരും ഇതിൽ ഭാഗഭാക്കുകളായി. ബഹുജനമാധ്യമങ്ങളിലൂടെ അമ്പതു കോടിയിലധികം ആളുകളിലേയ്ക്ക് ഈ പ്രചാരണപരിപാടികൾ എത്തിച്ചേർന്നു. പൊതു, സ്വകാര്യമേഖലകൾ, യു എൻ സമിതികൾ, അക്കാദമിക സ്ഥാപനങ്ങൾ, ഇന്ത്യയിലെ വിവിധ പൗര സംഘടനകൾ എന്നിവയിലെ 1350 ലധികം സഹകാരികളുടെ ദേശവ്യാപകമായ പിന്തുണയിലൂടെ ഈ മൂവ്മെന്റിന് ഒരു ദേശീയ വിജയമാകാൻ സാധിച്ചു.
യുവജനകാര്യമന്ത്രാലയം വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ടു നൽകിയ നേതൃത്വമാണ് യംഗ് വാരിയർ മൂവ്മെന്റിന്റെ വിജയത്തിന്റെ പ്രധാന കാരണം. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം തുടങ്ങിയ മന്ത്രാലയങ്ങളും സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യുക്കേഷൻ (സി ബി എസ് ഇ), യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു ജി സി), ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (എ ഐ സി ടി ഇ) തുടങ്ങിയ വിവിധ പങ്കാളികളും യുവജനപ്രസ്ഥാനങ്ങളായ നാഷണൽ സോഷ്യൽ സർവീസ് (എൻ എസ് എസ്), നെഹ്രു യുവകേന്ദ്ര സംഘാതൻ (എൻ വൈ കെ എസ്), നാഷണൽ കേഡറ്റ് കോർപ്സ് (എൻ സി സി), ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് (ബി എസ് ജി), യു എൻ സംഘടനകൾ, പൗരസംഘടനകൾ എന്നിവയും വലിയ സഹകരണമാണു നൽകിയത്.
യംഗ് വാരിയർ നെക്സ്റ്റ് ന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് YWNXT