- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സമ്പൂർണ പരാജയം ആയിട്ടും പിആർ വർക്കിലൂടെ തെറ്റിദ്ധരിപ്പിച്ചു; ഉത്തർ പ്രദേശിനെ സംസ്ഥാനം മാതൃകയാക്കണം എന്ന് പി.കെ. കൃഷ്ണദാസ്
കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കേരളം ഉത്തർ പ്രദേശിനെ മാതൃകയാക്കണമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂർ മാരാർജി ഭവനിൽ ദേശീയ ആരോഗ്യ സന്നദ്ധപ്രവർത്തകരുടെ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവശ്യമെങ്കിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഉത്തർപ്രദേശ് സന്ദർശിച്ച് പ്രതിരോധപ്രവർത്തനം പഠിക്കണം. ലോക്ഡൗൺ കാലം മറ്റ് സംസ്ഥാനങ്ങൾ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിച്ചപ്പോൾ കേരളം അവസരം പാഴാക്കുകയായിരുന്നു. ഉത്തർ പ്രദേശ് സർക്കാർ വ്യാപകമായി പരിശോധന നടത്തി ഹോം ക്വാറന്റൈനും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനും കർശനമാക്കി രോഗ വ്യാപനം നിയന്ത്രിച്ചു.
കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനം സമ്പൂർണ്ണ പരാജയമായിരുന്നു. കേന്ദ്രം നിരന്തരമായി മുന്നറിയിപ്പ് നൽകിയിട്ടും കേരളം അത് അവഗണിച്ചു. പിആർ വർക്കിലൂടെ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. പിടിപ്പുകേടിന്റെ തിക്തഫലമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്. കൊവിഡിനെ രാഷ്ട്രീയമായും സാമ്പത്തികമായും ഉപയോഗിക്കുന്ന നിലപാടാണ് പിണറായി സർക്കാർ സ്വീകരിച്ചത്. വാക്സിൻ ചലഞ്ചിലൂടെ 874 കോടി രൂപയാണ് കേരളം സമാഹരിച്ചത്. കേന്ദ്രസർക്കാർ പൂർണ്ണമായും സൗജന്യമായാണ് ജനങ്ങൾക്ക് വാക്സിൻ നൽകുന്നത്. കൊറോണ ചികിത്സ സൗജന്യമാക്കണമെന്ന് മോദിയെ ഉപദേശിച്ച പിണറായി ഇപ്പോൾ ജനറൽ ആശുപത്രികളിൽ പോലും ചികിത്സയ്ക്ക് പണം ഈടാക്കുകയാണ്.
മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരുമായി കൃത്യമായ ആശയ വിനിമയം നടത്തിയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത്. ആശുപത്രി സംവിധാനങ്ങൾ, ഓക്സിജൻ പ്ലാന്റുകൾ തുടങ്ങിയവയെല്ലാം രാജ്യത്തുടനീളം തയ്യാറാക്കാനാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്. കൊറോണ പ്രതിരോധത്തിന് ബിജെപി 10 ലക്ഷം സന്നദ്ധ പ്രവർത്തകർക്കാണ് പരിശീലനം നൽകുന്നത്. കേരളത്തിൽ അൻപതിനായിരം പേർക്ക് പരിശീലനം നൽകും. പൊതുസമൂഹത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ബിജെപിക്ക് ഉയരാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കെ. വിനോദ് കുമാർബിജു ഏളക്കുഴി എന്നിവർ സംസാരിച്ചു. മുകേഷ് മുകുന്ദ് സ്വാഗതവും അഡ്വക്കറ്റ് ശ്രദ്ധ നന്ദിയും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ