മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിച്ചു പീഡിപ്പിച്ച 24കാരനായ യുവാവും ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്തും അറസ്റ്റിൽ. കോരുത്തോട് പനയ്ക്കച്ചിറ പുളിമൂട്ടിൽ ബിജേഷ് (24), ഏറ്റുമാനൂർ തേനക്കര ഷെബിൻ (22) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 17 വയസ്സുള്ള മകളെ കാണാനില്ലെന്നു മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.

പെൺകുട്ടിയുമായി ബിജേഷ് അടുപ്പത്തിലായിരുന്നു. വീട്ടിൽ നിന്നു പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയ ബിജേഷ് ഏറ്റുമാനൂരിലെത്തി ഷെബിന്റെ സഹായത്തോടെ അവിടെ താമസിച്ചു. ബിജേഷ് മുൻപും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഷെബിന്റെ പേരിൽ നേരത്തേ കൊലപാതകശ്രമക്കേസും ഉള്ളതായി പൊലീസ് പറഞ്ഞു. സിഐ ഷൈൻകുമാറിന്റെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.