- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്കയെ വിശ്വസിച്ച് അഫ്ഗാൻ സ്ത്രീത്വത്തിന്റെ മാതൃകയായി മാധ്യമങ്ങളിൽ നിറഞ്ഞു; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ക്രൂരമായ മർദ്ദനത്തിനു ഇരയായി; അഫ്ഗാൻ പൊലീസിന്റെ വരെ വീരനായികയായ ഈ യുവതി പ്രാണൻ കൂട്ടിപ്പിടിച്ച് ഓടുന്നു; കാബൂളിൽ ക്രൂരത നിറയുമ്പോൾ
കാബൂൾ: ഭരണം പൂർണ്ണമായും കൈയിൽ കിട്ടിയതോടെ ആട്ടിൻതോൽ അഴിച്ചുവച്ച് ചെന്നായ്ക്കൾ തനി സ്വരൂപം കാണിക്കാൻ തുടങ്ങി. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായത് ഗുലാഫ്റോസ് എബ്ടേക്കർ എന്ന 34 കാരിയായ വനിതാ പൊലീസും.
അഫ്ഗാൻ ഇന്റീരിയർ മന്ത്രാലയത്തിനു കീഴെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡെപ്യുട്ടി ഹെഡ് ആയിരുന്ന ഈ യുവതി ക്രൂര മർദ്ദനത്തിന് ഇരയായി ജീവൻ കൈയിൽ പിടിച്ച് നെട്ടോടമോടുകയാണ്. ഒരുകാലത്ത് അഫ്ഗാൻ പൊലീസിലെ വീര നായികയായിരുന്ന ഇവരുടേ ഗതി ഇതാണെങ്കിൽ സാധാരണക്കാരായ സ്ത്രീകൾ എന്തെല്ലാം സഹിക്കേണ്ടിവരുമെന്നുള്ളത് ആലോചിക്കാവുന്നതിലും അപ്പുറമാണ്.
അഫ്ഗാനിൽ നിന്നുള്ള രക്ഷാ വിമാനങ്ങളിലൊന്നിൽ ഇടം നേടാൻ ശ്രമിച്ച് അഞ്ചു രാത്രികൾ കാബൂളിലെ ഹമിദ് കർസായ് അന്താരാഷ്ട്രവിമാനത്താവളത്തിൽ കഴിഞ്ഞപ്പോഴാണ് ഇവരെ താലിബാൻ ഭീകരർ പിടികൂടുന്നത്. പല രാജ്യങ്ങളുടേയും എംബസികൾക്ക് തന്നെയും കുടുംബത്തെയും രക്ഷിക്കണമെന്നു കാണിച്ച് സന്ദേശം അയച്ചതായി അവർ പറയുന്നു.
എന്നാൽ, ആരും അത് കണ്ടതായി പോലും ഭാവിച്ചില്ല. നീണ്ട 20 വർഷക്കാലത്തെ അധിനിവേശത്തിനു ശേഷം രാജ്യം വിട്ട പാശ്ചാത്യ സൈന്യത്തിന്റെ ശവസംസ്‌കാര ചടങ്ങുകൾ താലിബാൻ സംഘടിപ്പിച്ചു എന്ന വാർത്തകൾക്കിടയിലാണ് ഹതഭാഗ്യയായ ഈ യുവതിയുടെ കഥയും പുറംലോകത്തെത്തുന്നത്.
പൊലീസ് അക്കാഡമിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടുന്ന ആദ്യ അഫ്ഗാൻ വനിത കൂടിയാണിവർ. വിമാനത്താവളത്തിനകത്ത് അമേരിക്കൻ പൗരന്മാർക്കായി ഒരുക്കിയിരുന്ന താത്ക്കാലിക ക്യാമ്പിലെത്തി തന്റെ പൊലീസ് ഐ ഡി കാർഡുൾപ്പടെയുള്ള രേഖകൾ കാണിച്ച് ഇവർ അമേരിക്കൻ സൈനികരോട് സഹായം അഭ്യർത്ഥിച്ചെങ്കിലും അവർ ഈ യുവതിയെ ഇറക്കി വിടുകയായിരുന്നു. റഷ്യയിലെ ഒരു പ്രമുഖ പൊലീസ് അക്കാഡമിയിൽ പഠിച്ച ഇവർ സഹായം അഭ്യർത്ഥിച്ച് റഷ്യൻ എംബസിയേയും സമീപിച്ചെങ്കിലും റഷ്യൻ പാസ്സ്പോർട്ട് ഇല്ലെന്ന കാരണത്താൽ നിരാകരിക്കപ്പെടുകയായിരുന്നു.
സഹായം നിരാകരിക്കപ്പെട്ട ഇവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് താലിബാൻ ഭീകരർ തന്നെ അന്വേഷിച്ചു വീട്ടിൽ വന്ന കാര്യം അറിയുന്നത്. രക്ഷപ്പെടാനുള്ള ഒരു ശ്രമം കൂടി നടത്താൻ വീണ്ടും കാബൂൾ വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് ഇവർ താലിബാന്റെ കൈയിൽ അകപ്പെടുന്നതും ക്രൂരമായ മർദ്ദനത്തിന് ഇരയാകുന്നതും. ആറുമാസങ്ങൾക്ക് മുൻപ് തന്നെ സ്ത്രീകൾ പൊലീസിൽ ജോലി ചെയ്യരുതെന്നും ജോലി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് താലിബാൻ ഇവർക്ക് കത്തയച്ചിരുന്നു.
ഏതായാലും ജീവൻ പോകാതെ രക്ഷപ്പെട്ട ഇവർ ഇപ്പോൾ നെട്ടോട്ടത്തിലാണ്. പുറമെ എന്തെല്ലാം മധുരവാക്കുകൾ പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ താലിബാൻ മാറുകയില്ല എന്ന് അവർ ഉറപ്പിച്ചു പറയുന്നു. തന്നൊടോപ്പം പൊലീസിൽ ജോലി ചെയ്തിരുന്ന നിരവധി വനിതകളാണ് മരണഭയവുമായി കഴിയുന്നതെന്ന് ഇവർ പറയുന്നു.
പുരോഗതിയിലേക്ക് മെല്ലേ നടന്നടുക്കുകയായിരുന്ന അഫ്ഗാൻ വീണ്ടും നൂറ്റാണ്ടുകൾക്ക് പുറകിലേക്ക് തിരിച്ചുപോവുകയാണെന്നും ഇവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ