- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൻട്രി പെർമിറ്റുകാരുടെ പ്രവേശനം ദുബായ് പുനരാരംഭിച്ചു; ഇന്ത്യക്കാർ ഇന്നു മുതൽ ഒമാനിലേക്ക്
ദുബായ്: മലയാളികളടക്കം നൂറുകണക്കിനു പ്രവാസികൾക്ക് ആശ്വാസമേകി, എൻട്രി പെർമിറ്റുകാരുടെ പ്രവേശനം ദുബായ് പുനരാരംഭിച്ചു. ഇതിനു പുറമേ, യുഎഇയില മറ്റ് എമിറേറ്റുകളിലേക്കു പോകേണ്ടവർക്ക് ദുബായിൽ ഇറങ്ങാനുള്ള അനുമതിയും നൽകുന്നുണ്ട്.
പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ രാജ്യത്തേക്ക് പ്രവേശിക്കാൻ ലഭിക്കുന്ന അനുമതി പത്രമാണ് എൻട്രി പെർമിറ്റ്. ഇതുള്ളവർക്ക് ദുബായിലെത്താൻ ജിഡിആർഎഫ്എയുടെ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ അഥോറിറ്റി) പ്രത്യേക അനുമതി വേണ്ട. ഓഗസ്റ്റ് രണ്ടാം വാരം എൻട്രി പെർമിറ്റുകാർക്കു പ്രവേശനാനുമതി നൽകിയെങ്കിലും പിന്നീടു നിർത്തിവച്ചിരുന്നു.
എൻട്രി പെർമിറ്റുകാർ യാത്രാ സമയത്ത് യാത്രയുടെ 48 മണിക്കൂർ കാലാവധിയിൽ എടുത്ത ആർടിപിസിആർ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലവും വിമാനത്താവളത്തിൽ 6 മണിക്കൂർ സമയപരിധിയിൽ ലഭിക്കുന്ന ആർടിപിസിആർ ഫലവും കയ്യിൽ കരുതണം. ദുബായിലേക്കു യാത്ര ചെയ്യുന്ന താമസവീസക്കാരിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ജിഡിആർഎഫ്എയിൽ അപ്ലോഡ് ചെയ്യുന്നവർക്കാണു പെട്ടെന്ന് അനുമതി ലഭിക്കുന്നത്.
ഇതര എമിറേറ്റുകളിലേക്കു പോകാനായി ദുബായിൽ എത്തുന്ന താമസവീസക്കാർ ഐസിഎ(ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്) അനുമതി നേടണം. ദുബായ് ഒഴികെ ഇതര എമിറേറ്റുകളിലേക്ക് എത്തേണ്ടവർ വേേു:െ//ാെമൃെേലൃ്ശരല.െശരമ.ഴീ്.മല/ലരവമിിലഹ/െംലയ/രഹശലി/േഴൗലേെ/ശിറലഃ.വാേഹ#/ൃലഴശേെലൃഅൃൃശ്മഹ െഎന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
ഷാർജയിലേക്ക് എൻട്രി പെർമിറ്റുകാർക്കു തത്വത്തിൽ പ്രവേശനാനുമതി ഉണ്ടെങ്കിലും ടിക്കറ്റുകൾ നൽകിത്തുടങ്ങിയിട്ടില്ല. ഷാർജ, അബുദാബി, റാസൽഖൈമ എമിറേറ്റുകളിലെത്തുന്ന സന്ദർശകവീസക്കാർ ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്‌സീൻ 2 ഡോസും എടുത്തിരിക്കണം. ദുബായിൽ വിവിധ കമ്പനികൾ തൊഴിൽ വീസ നൽകിത്തുടങ്ങി.
ഇന്ത്യക്കാർ ഇന്നു മുതൽ ഒമാനിലേക്ക്
മസ്‌കത്ത്: നാലു മാസത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയിലെ താമസവീസക്കാരും പുതിയ വീസക്കാരും ഇന്നു മുതൽ ഒമാനിലെത്തും. ഉച്ചയ്ക്ക് 12നാണു യാത്രാവിലക്ക് നീങ്ങുക. 6 മാസത്തിൽ കൂടുതൽ ഇന്ത്യയിൽ കഴിഞ്ഞവർക്കും മടങ്ങാമെങ്കിലും തൊഴിലുടമ അപേക്ഷ നൽകി വീസ പുതുക്കണം.
അസ്ട്രസെനക (കോവിഷീൽഡ്), ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ, സിനോഫാം, സിനോവാക്, സ്പുട്‌നിക് 5 എന്നിങ്ങനെ ഒമാനിൽ അംഗീകാരമുള്ള കോവിഡ് വാക്‌സീൻ സ്വീകരിച്ചവരേ യാത്ര ചെയ്യാവൂ. 18 വയസ്സിൽ താഴെയുള്ളവർക്കും വാക്സീൻ സ്വീകരിക്കാൻ ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്കും ഇളവുണ്ട്.
9 മണിക്കൂറിൽ കുറയാതെ യാത്ര ചെയ്യേണ്ടവർക്ക് 96 മണിക്കൂറിനകവും മറ്റുള്ളവർക്ക് 72 മണിക്കൂറിനകവുമുള്ള പിസിആർ നെഗറ്റീവ് രേഖ വേണം. തരാസുദ് ആപ്പിൽ വാക്‌സീൻ, പിസിആർ രേഖ അപ് ലോഡ് ചെയ്യണം.