ർക്കാർ ഡോക്ടർമാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച പതിനൊന്നാം ശമ്പള കമ്മീഷന്റെ നടപടിയെ പ്രതിഷേധിച്ചു കേരള മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ (കെ. ജി . എം . ഒ. എ ) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ സർക്കാർ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് റിസ്‌ക് അലവൻസ് നൽകുന്ന സമയത്ത്, കോവിഡ് മഹാമാരി കാലത്തു ജീവൻ പണയം വച്ചു സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ അവഹേളിക്കുന്നതാണ് ശമ്പള കമ്മീഷൻ റിപ്പോർട്ട് എന്ന് ജില്ലാ ഭാരവാഹികൾ കുറ്റപ്പെടുത്തി.

ജില്ലാ മെഡിക്കൽ ഓഫീസർ കാര്യാലയത്തിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണയിൽ കെ. ജി . എം . ഒ . എ ജില്ലാ പ്രസിഡന്റ് ഡോ സിറിൽ ജി ചെറിയാൻ , ജില്ലാ സെക്രട്ടറി ഡോ പ്രശാന്ത് കെ , ജില്ലാ ട്രഷറർ ഡോ സുസ്മിത ഭായ് എൻ , കെ , കെ. ജി . എം . ഒ . എ മധ്യമേഖല വൈസ് പ്രസിഡന്റ് ഡോ പി കെ സുനിൽ, മറ്റ് സംസഥാന - ജില്ലാ കമ്മിറ്റി അംഗങ്ങൾ പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്തു.

ജില്ലയിലെ ജില്ലാ , ജനറൽ, താലൂക്ക് ആശുപത്രിയിലും സാമൂഹ്യ, പ്രാഥമിക ,കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിഷേധ യോഗങ്ങൾ നടന്നു.