കുവൈത്ത് സിറ്റി : നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ആധിയുടെ ആകാശം കടന്ന് അവർ പറന്നിറങ്ങി . നിലച്ചു പോകുമായിരുന്ന ജീവനോപാധികൾ തിരിച്ചു കിട്ടിയ സന്തോഷത്തിൽ .

കുവൈത്തിൽ തിരിച്ചെത്തിയത് 167 യാത്രക്കാർ മാത്രമല്ല അത്രയും പേരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ ജീവിതം കൂടിയാണ് . ഇത്രയും കരുതൽ നൽകി പ്രവാസ ഭൂമികയിൽ വീണ്ടും കാലു കുത്താൻ ഈ പ്രവാസികൾക്ക് അവസരം നൽകിയ വെൽഫെയർ കേരള കുവൈത്തിന് ഇത് ചാരിതാർത്ഥ്യത്തിന്റെ നിമിഷം .

അഭിനന്ദന പ്രവാഹത്തോടൊപ്പം അടുത്ത ചാർട്ടർ വിമാനത്തെ കുറിച്ചുള്ള അന്വേഷണങ്ങളും ഇടതടവില്ലാതെ വന്നു കൊണ്ടിരിക്കുകയാണ് വെൽഫെയർ കേരളകുവൈത്ത് ഭാരവാഹികൾക്ക്.

കോവിഡ് സാഹചര്യത്തിൽ 6യാത്ര നിയന്ത്രങ്ങൾ കാരണം ദീർഘകാലം നാട്ടിൽ കുടുങ്ങിക്കിടന്ന പ്രവാസികളുടെ പ്രതീക്ഷകൾക്ക് നിറം പകർന്നു വ്യാഴാഴ്ച രാവിലെയാണ് വെൽഫെയർ കേരള കുവൈത്ത് ഒരുക്കിയ ചാർട്ടർ വിമാനം കുവൈത്തിലെത്തിയത്

.നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം കൂടിയാണിത്. .
കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജസീറ എയർവേയ്‌സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

കുവൈത്തിലേക്ക് തിരിച്ചെത്താൻ പല വഴികളും തേടി നിരാശരായിരിക്കുന്ന പ്രവാസികൾക്ക് ഏറെ ആശ്വാമായി ഈ ചാർട്ടർ വിമാനം. തങ്ങളുടെ ജീവനോപാധികൾ നിലച്ചു പോകുമോ എന്ന് ആശങ്കയിൽ കഴിഞ്ഞിരുന്ന പ്രവാസികൾക്ക് പ്രതീക്ഷയുടെ ചിറകു വിരിക്കുകയായിരുന്നു വെൽഫെയർ കേരള കുവൈത്ത് . വിസ കാലാവധി തീരാനിരിക്കുന്നവർ ഉൾപ്പെടെ വലിയ പ്രതിസന്ധിയിലുള്ള യാത്രക്കാരാണ് അന്നം തരുന്ന നാട്ടിൽ തിരിച്ചെയത്. .

നിരവധി പ്രവാസികൾക്ക് ആശ്വാസമേകുന്ന ഈ ചരിത്ര ദൗത്യം നിര്വ്വഹിക്കാനായതിൽ ഏറെ ചാരിതാർത്ഥ്യമുണ്ടെന്ന് ചാർട്ടർ വിമാന പ്രോജെക്റ്റ് ടീം ലീഡറും വെൽഫെയർ കേരളകുവൈത്ത് വൈസ് പ്രസിഡന്ടുമായ ഖലീൽ റഹ്‌മാൻ പറഞ്ഞു .

ഇതിനകം തന്നെ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് പേർ യാത്ര സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നിട്ടുണ്ടെന്നും സാധ്യമെങ്കിൽ ഇനിയും ചാർട്ടർ വിമാനങ്ങൾ ഒരുക്കുമെന്നും വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് അൻവർ സയീദ് പറഞ്ഞു.
പദ്ധതിക്ക് ഖലീൽ റഹ്‌മാൻ , അൻവർ സയീദ് , ഗിരീഷ് വയനാട് , ലായിക് അഹമ്മദ് , അൻവർ ഷാജി , റഫീഖ് ബാബു , ഷഫീർ അബൂബക്കർ , ഷൗകത്ത് വളാഞ്ചേരി , ഗഫൂർ എം.കെ , വിഷ്ണു നടേശ്, സഫ് വാൻ , മനാഫ് , അൽതാഫ് , നജീബ് സി.കെ , ഷംസീർ, നവാസ് , അബ്ദുൽ ജലീൽ, അഫ്താബ് എന്നിവർ നേതൃത്വം നൽകി.
കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് പ്രവാസികൾക്ക് നാടണയാൻ കുവൈത്തിൽ നിന്നും ഒരു സൗജന്യ ചാർട്ടർ വിമാനം കഴിഞ്ഞ വര്ഷം വെൽഫെയർ കേരള കുവൈത്ത് ഒരുക്കി അയച്ചിരുന്നു.