- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓക്ലൻഡ് സൂപ്പർമാർക്കറ്റിൽ ഭീകരാക്രമണം; ആക്രമണത്തിന് പിന്നിൽ ഐഎസ് ഭീകരൻ;ആറ് പേരെ കുത്തിവീഴ്ത്തിയ അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു
ന്യൂസിലാന്റിലെ സൂപ്പർമാർക്കറ്റിൽ ആക്രമണം നടത്തി ഒരു മിനിറ്റിനുള്ളിൽ ഐഎസ് ഭീകരനെ വെടിവച്ചു കൊന്നു. മാളിൽ നടന്ന ആക്രമണം ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. മാളിലെ കൗണ്ട്ഡൗൺ സൂപ്പർമാർക്കറ്റിൽ എത്തിയ ഭീകരൻ ആറുപേരെ കുത്തി.
കുത്തേറ്റ ആറ് രോഗികളെ ഓക്ക്ലാൻഡിലുടനീളമുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. മൂന്ന് പേരുടെ നില ഗുരുതരം. ആക്രമി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ആക്രമി 2011-ൽ ന്യൂസിലൻഡിൽ എത്തിയ ശ്രീലങ്കൻ പൗരനും, ഐസ്‌ഐസ് പ്രചോദിതൻ എന്നും പ്രധാനമന്ത്രി. ആക്രമി ദേശീയ സുരക്ഷാ സേനയുടെ നിരീക്ഷണത്തിലുള്ള വ്യക്തിയായിരുന്നു.
2016 ൽ ആണ് ഇയാളെ തീവ്രവാദ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയത്. ആക്രമണം നടന്ന സമയത്ത് കനത്ത നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. അതിനാൽ ആക്രമണം തുടങ്ങി 60 സെക്കൻഡിനുള്ളിൽ തന്നെ പൊലീസ് ഇയാളെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
കനത്ത സായുധ പൊലീസും ആംബുലൻസുകളും സംഭവസ്ഥലത്ത് തുടരുന്നു.ആക്രമണം ഉണ്ടായത് മൂലം ന്യൂസിലൻഡിലെ എല്ലാ കൗണ്ട്ഡൗൺ സൂപ്പർമാർക്കറ്റുകളും നാളെ രാവിലെ 10 മണി വരെ തുറക്കില്ല. പരിക്കേറ്റവരെല്ലാം ഷോപ്പർമാരാണെന്നും ആരും പൊലീസ് ഉദ്യോഗസ്ഥരല്ലെന്നും ന്യൂസിലാൻഡ് പൊലീസ് കമ്മീഷണർ കോസ്റ്റർ അറിയിച്ചു. ആക്രമണം ഉണ്ടായ 'ലിന്മാൾ' ഓക്ലൻഡിലെ ഒരു റെസിഡൻഷ്യൽ പ്രദേശമായ ന്യൂലിനിലാണ് സ്ഥിതി ചെയ്യുന്നത്.