- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

തിരുവനന്തപുരം: വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ സർക്കാർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി വിദ്യാർത്ഥി സമൂഹത്തെ വല്ലാതെ ഉലച്ചിരിക്കുക യാണെന്നും ശാസത്ര, ഗണിത വിഷയങ്ങളുൾപ്പടെയുള്ള അദ്ധ്യാപകരുടെ സഹായം നിത്യവും വേണ്ടുന്ന പഠന സംവിധാനം താറുമാറായത് ഒരു തലമുറയെയാകെ ബാധിക്കുന്ന അവസ്ഥാവിശേഷം പരിഹരിക്കാൻ ബദൽ മാർഗ്ഗങ്ങളാരായണമെന്നും, ശമ്പളവും ,ക്ഷാമബത്തയും പെൻഷനും ലഭിക്കാത്തതിനാൽ മിക്ക പൊതു- സ്വകാര്യ മേഖലകളിലെ തൊഴിലാളി കുടും:ബങ്ങളും കനത്ത പ്രാരാബ്ധങ്ങളിലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും എൽ.ഐ.സി.യും ഉൾപ്പടെ കച്ചവടത്തിന് വച്ചിരിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്തെ കോടിക്കണക്കിനു വരുന്ന സാധാരണ ജനസമൂഹത്തെ വിസ്മരിക്കുകയും കോർപ്പറേറ്റുകളെ താലോലിക്കുകയുമാണെന്നും വി.ഡി.സതീശൻകുറ്റപ്പെടുത്തി.
ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിലെ ജീവനക്കാരുടെ മക്കളിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് എച്ച്.എൽ.എൽ.എംപ്ലോയീസ് കോൺഗ്രസ്സ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാരെ പൊന്നാടയും ഫലകവും നൽകി ചടങ്ങിൽ ആദരിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നിസാർ അഹമ്മദ്, കുട്ടപ്പൻ പിള്ള (എച്ച്.എൽ .എൽ.ആക്കുളം യൂണിറ്റ് ചീഫ് ), പ്രശാന്ത് നഗർ സുരേഷ് (കൗൺസിലർ, തിരു. നഗരസഭ ),കെ.വി.എബ്രഹാം, നജീബ് ബഷീർ, സി കെ ജെറാൾഡ്, അനിൽ കുമാർ. ബി (സി ഐ റ്റി യു സി ), ജിജു കെ വർഗീസ് (എ ഐ റ്റി യു സി ), പ്രതീപ്കുമാർ. ബി (ബി എം എസ് ), വിക്രമൻ നായർ (ഓഫീസേഴ്സ് അസോസിയേഷൻ), എസ് അനിൽകുമാർ(ക്ലബ് സെക്രട്ടറി ), കെ വി അനിൽ രാജ്, ജിജി സാമുവൽ, സാബു ജോയി ഷിബുരാജ് എന്നിവർ സംസാരിച്ചു.


