- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി മലയാളി കരിപ്പൂർ വിമാനത്താവളത്തിൽ കുഴഞ്ഞ് വീണു മരിച്ചു; 38 കാരനായ വിനോജിന്റെ മരണം ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ
മലപ്പുറം: അവധിയിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവാസി എയർപോർട്ടിൽ കുഴഞ്ഞു വീണു മരിച്ചു. തിരൂർ വെട്ടം വെട്ടത്തിങ്കര അപ്പുവിന്റെ മകൻ വിനോജ് (38) ആണ് മരിച്ചത്. ഇന്നു രാവിലെ 6.45നാണ് സംഭവം. അജ്മാനിൽ നിന്ന് ഷാർജ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയതായിരുന്നു വിനോജ്.
വിമാനമിറങ്ങി ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരിപ്പൂർ എസ് ഐ ടി മുരളീധരൻ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ് : ദേവകി. ഭാര്യ : സൗമ്യ. മകൾ : സ്വാതി. സഹോദരങ്ങൾ : വിനീഷ്, വിജിന, വിബിന.
Next Story