- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രാ വിലക്ക് മാറിയപ്പോൾ പ്രവാസികളുടെ വൈറ്റത്തടിച്ച് ജസീറ എയർവേയ്സ്; കൊച്ചിയിൽനിന്ന് കുവൈറ്റിലേക്കുള്ള വിമാനടിക്കറ്റിന് 2.43 ലക്ഷം രൂപ: ബുക്കിങ് ആരംഭിക്കാതെ മറ്റു വിമാനക്കമ്പനികൾ
കുവൈത്ത് സിറ്റി: കുവൈറ്റിലേക്കുള്ള യാത്രാ വിലക്ക് മാറിയപ്പോൾ പ്രവാസികളുടെ വൈറ്റത്തടിച്ച് വിമാനക്കമ്പനി. കൊച്ചിയിൽനിന്ന് കുവൈത്തിലേക്കു വിമാനയാത്രാ നിരക്ക് 2,43,308 രൂപ ! ഇന്നലെ ജസീറ എയർവേയ്സിന്റെ വെബ്‌സൈറ്റിൽ ഈ മാസം 9നുള്ള നിരക്കാണിത്. താരതമ്യേന കുറഞ്ഞ നിരക്ക് 21 നാണ് 1,27,808 രൂപ.
കോവിഡ് യാത്രാവിലക്ക് മാറിയ ശേഷം ഇന്ത്യയിൽനിന്നു കുവൈത്തിലേക്കു നേരിട്ടുള്ള സർവീസിന് അനുമതിയായെങ്കിലും ജസീറ ഒഴികെ വിമാനക്കമ്പനികളൊന്നും ബുക്കിങ് ആരംഭിക്കാത്തതാണ് കൈവിട്ട നിരക്കിനു കാരണം. കേരള കുവൈത്ത് സെക്ടറിൽ പരമാവധി 15,000 രൂപയായിരുന്നു മുൻപു നിരക്ക്. തിരക്കേറിയ കാലത്തുപോലും 32,000 രൂപ കവിഞ്ഞിരുന്നില്ല.
Next Story