- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാര്യങ്ങളെല്ലാം സ്ത്രീകൾ ചെയ്യേണ്ടതാണെന്ന പൊതുബോധത്തിന് മാറ്റംവരണം; സ്ത്രീ വിരുദ്ധതയ്ക്കെതിരായ സ്ത്രീകളുടെ പോരാട്ടത്തിന് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകൾ ഇന്ന് നേരിടുന്ന പ്രധാന വിവേചനം തൊഴിൽ മേഖലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ആരംഭം വീടുകളിൽ നിന്നാണ്. വീട്ടുകാര്യങ്ങളെല്ലാം സ്ത്രീകൾ ചെയ്യേണ്ടതാണെന്ന പൊതുബോധത്തിന് മാറ്റംവരണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സ്ത്രീകൾക്ക് പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ആർജ്ജവം കുറവാണെന്ന യാഥാസ്ഥിതിക ബോധത്തെ അധികാര വികേന്ദ്രീകരണം പൊളിച്ചെഴുതി. സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിൽ കുടുംബശ്രീകൾ നാഴികക്കല്ലായി. സ്ത്രീ വിരുദ്ധതയ്ക്കെതിരായ സ്ത്രീകളുടെ പോരാട്ടത്തിന് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം സമം എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മറുനാടന് മലയാളി ബ്യൂറോ
Next Story