- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് പുതിയ വിസാ സംവിധാനങ്ങൾ കൂടി പ്രഖ്യാപിച്ച് യുഎഇ;പതിനഞ്ച് വയസിന് മുകളിലുള്ളവർക്ക് ജോലി ലഭിക്കുന്ന ഫ്രീ ലാൻസ് വിസ പ്രഖ്യാപിച്ചു
ദുബൈ: ഗോൾഡൻ വിസ, സിൽവർ വിസ പദ്ധതികൾക്ക് പിന്നാലെ 50 പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി രണ്ട് പുതിയ വിസ സംവിധാനങ്ങൾ കൂടി പ്രഖ്യാപിച്ചു.15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ജോലി ചെയ്യാമെന്നതാണ് വിസാ പരിഷ്‌കാരങ്ങളിലെ പ്രധാന ഭാഗങ്ങളിലൊന്ന്. ആദ്യമായാണ് കൗമാരക്കാർക്ക് ഫ്രീലാൻസ് ചെയ്യാൻ അനുവാദം ലഭിക്കുന്നത്. വിശദ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും.
നിരവധി സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ അവസരം ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്. പഠനത്തെ ബാധിക്കാതെ വേണം താത്കാലിക വർക്ക് പെർമിറ്റ് നേടാൻ. പഠന ചെലവ് സ്വയം കണ്ടെത്താൻ കുട്ടികളെ ഇത് പ്രാപ്തമാക്കും. ജോലിസ്ഥലത്ത് അഭിരുചി നേടാനും സഹായിക്കും. തീരുമാനം വളരെ പ്രാധാന്യമർഹിക്കുന്നതും പാർട്ട് ടൈം താത്കാലിക ജോലിയുടെ സംസ്‌കാരം കൊണ്ടുവരുന്നതുമാണ്.
ഗ്രീൻ എന്ന പേരിൽ പുതിയ വിസ ഏർപെടുത്തുമെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സിയൂദി അറിയിച്ചു.. 25 വരെ വയസ്സുള്ള കുട്ടികളെക്കൂടി സ്പോൺസർ ചെയ്യാൻ കഴിയുന്ന വിസയായിരിക്കുമിത്. നിലവിൽ 18 വരെ വയസുള്ള കുട്ടികളെയാണ് രക്ഷിതാക്കൾക്ക് സ്പോൺസർ ചെയ്യാൻ കഴിയുക.പ്രൊഫഷനലുകൾക്കും സംരംഭകർക്കുമാണ് ഗ്രീൻ വിസ ലഭിക്കുക. താമസ വിസ റദ്ദ് ചെയ്താൽ 30 ദിവസം വരെ യു എ ഇയിൽ തുടരാം എന്ന ഗ്രേസ് പിരീഡ് ഇനി മൂന്ന് മാസം മുതൽ ആറ് മാസം വരെ ആയിരിക്കും.