- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരിൽ സുനിഷ ജീവനൊടുക്കിയ സംഭവം: ഭർതൃപിതാവിനും മാതാവിനുമെതിരെ കേസ്; നടപടി ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും

കണ്ണൂർ: പയ്യന്നൂരിൽ യുവതിയുടെ ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവിന്റെ മാതാപിതാക്കളെയും ഗാർഹിക പീഡനക്കേസിൽ പ്രതി ചേർത്തു. പയ്യന്നൂർ കോറോത്ത് കെ. വി സുനിഷയുടെ ഭർത്താവ് വിജീഷിന്റെ അച്ഛൻ പി രവീന്ദ്രനെയും അമ്മ കെ.പി പൊന്നുവിനെയുമാണ് അന്വേഷണസംഘം പ്രതിചേർത്തത്.
ഗാർഹികപീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ മാസം 29ന് വൈകീട്ടാണ് ഭർത്തൃവീട്ടിലെ കുളിമുറിയിൽ സുനിഷയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സുനിഷയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
പൊലീസ് സുനിഷയുടെയും വിജീഷിന്റെയും മൊബൈൽഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. സുനിഷയുടെ മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ച ഫേുൺ ശബ്ദ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിജീഷിനെ പയ്യന്നൂർ പൊലിസ് അറസ്റ്റു ചെയതത്. ഇതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്.


