ജോധ്പുർ: പിതാവ് പീഡിപ്പിക്കുന്നതായി സങ്കടം പറഞ്ഞ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്ന് സഹോദരൻ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലാണ് സംഭവം. പിതാവ് തന്നെ പലതവണ ബലാത്സംഗം ചെയ്തതായി പെൺകുട്ടി ബന്ധുവായ സ്ത്രീയോട്് മൊബൈൽ ഫോണിലൂടെ പറയുന്നതിന്റെ ഓഡിയോ ക്ലിപ്പാണ് വൈറലായത്.

32 മിനിട്ട് ദൈർഘ്യമുള്ള ക്ലിപ്പ് പെൺകുട്ടിയുടെ നാടായ രാജസ്ഥാനിലെ ജലോറിലെ സാഞ്ചോർ പ്രദേശത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ഓഡിയോ സഹോദരന്റെ കൈകളിലെത്തുകയും ഇതിന് പിന്നാലെ് സഹോദരൻ ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഓഡിയോയിൽ ഉറങ്ങിക്കിക്കുമ്പോൾ അടക്കം പിതാവ് ലൈംഗികമായി ഉപയോഗിച്ചുവെന്ന് പെൺകുട്ടി ബന്ധുവായ സ്ത്രീയോട് പറയുന്നുണ്ട്. പുതിയ മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന പിതാവ് ഒരു മൈതാനത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായും പെൺകുട്ടി പറഞ്ഞു.

ബന്ധുവുമായുള്ള ഈ സംഭാഷണം അടങ്ങിയ ക്ലിപ്പ് ശനിയാഴ്ച വൈറലാവുകയും പെൺകുട്ടിയുടെ സഹോദരന്റെ കൈവശം എത്തുകയും ചെയ്തു. സഹോദരിയുടെ ദയനീയാവസ്ഥ ഓഡിയോ ക്ലിപ്പിലൂടെ കേട്ടറിഞ്ഞ ആൺകുട്ടി സങ്കടം സഹിക്കാനാവാതെ കനാലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഓഡിയോ വൈറലയാതിന് പിന്നാലെ സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓഡിയോയിൽ ഒറ്റയ്ക്ക് ഉറങ്ങരുതെന്നും മുത്തശ്ശിക്കൊപ്പം ഉറങ്ങണമെന്നും ബന്ധുവായ സ്ത്രീ പെൺകുട്ടിയോട് പറയുന്നുണ്ട്. ഇതിന്, വീട്ടിൽ നിന്ന് ഒറ്റയ്ക്ക് പുറത്ത് പോകാനോ കുടുംബത്തിലെ മറ്റാരോടെങ്കിലും സംസാരിക്കാനോ പിതാവ് അനുവദിക്കുന്നില്ലെന്ന് പെൺകുട്ടി മറുപടി നൽകുന്നു. പിതാവിനെതിരേ ശബ്ദമുയർത്തിയതിന് മാതാവ് തന്നെ ശകാരിച്ചതായും പെൺകുട്ടി കൂട്ടിച്ചേർത്തു. സംഭവദിവസം, സഹോദരനെ കൂടെ കൊണ്ടുപോകാൻ പിതാവിനോട് മാതാവ് ആവശ്യപ്പെട്ടെങ്കിലും അയാൾ വിസമ്മതിച്ചതായും പെൺകുട്ടി ഓഡിയോയിൽ പറഞ്ഞു.

അതേസമയം, ഓഡിയോയെക്കുറിച്ച് അറിഞ്ഞതിനേ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ ശേഷമാണ് സഹോദരന്റെ ആത്മഹത്യയെക്കുറിച്ച് അറിഞ്ഞതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഞങ്ങൾ കേസ് അന്വേഷണം ആരംഭിച്ചതാും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തുവെന്ന് സഞ്ചോർ എസ്.എച്ച്.ഒ പ്രവീൺ കുമാർ പറഞ്ഞു.