ന്ദ്രജിത്-പൂർണിമ ദമ്പതികളുടെ മൂത്തമകളും ഗായികയുമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. ഒരു അടിപൊളി ഡാൻസർ കൂടിയാണ് പ്രാർത്ഥന. കഴിഞ്ഞ ദിവസം പ്രാർത്ഥന സമൂഹമാധ്യമത്തിൽ പ്കുവെച്ച ഡാൻസ് വിഡിയോ ആണ് വൈറലാകുന്നത്. അമേരിക്കൻ ഗായിക ഡോജ കാറ്റിന്റെ 'വുമൺ' എന്ന പാട്ടിനൊപ്പമാണ് പ്രാർത്ഥനയുടെ സ്‌റ്റൈലിഷ് ചുവടുകൾ.

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വിഡിയോയ്ക്കു താഴെ രസകരമായ കമന്റുമായി പൂർണിമയെത്തി. 'ഭക്ഷണം കഴിക്കാൻ വരൂ' എന്നാണ് താരത്തിന്റെ കമന്റ്. 'കുറച്ച് കഞ്ഞി എടുക്കട്ടെ' എന്ന ഹാഷ് ടാഗോടു കൂടിയാണ് പൂർണിമയുടെ കമന്റ്. അടുത്തിടെ പൂർണിമയും പ്രാർത്ഥനയും ഒരുമിച്ചു ചുവടുവയ്ക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു.

 
 
 
View this post on Instagram

A post shared by Prarthana (@prarthanaindrajith)

പാട്ടും ഡാൻസും സ്‌റ്റൈലൻ ചിത്രങ്ങളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് പ്രാർത്ഥന. 2018ൽ പുറത്തിറങ്ങിയ 'മോഹൻലാൽ' എന്ന ചിത്രത്തിലെ 'ലാലേട്ടാ...' എന്ന പാട്ടിലൂടെയാണ് പ്രാർത്ഥന ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും പ്രാർത്ഥന പാട്ടു പാടിയിരുന്നു.