- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ: കോവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്ന ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി കാംപസുകളെ ക്ഷണിച്ച് മന്ത്രി മുഹമ്മദ് റിയാസ്' കണ്ണുർ സർവ്വകലാശാലാ യുനിയൻ പ്രവർത്തനോദ്ഘാടനം ചെയ്യവേയാണ് വിദ്യാർത്ഥികളെ ടുറിസത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാൻ മന്ത്രി ക്ഷണിച്ചത്.
പൊതുമരാമത്ത് വകുപ്പ് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഭദ്രദീപം കൊളുത്തി യുനിയന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.നമ്മുടെ രാജ്യത്തിന്റെ ക്യാംപസുകൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു '
കണ്ണുർ സർവകലാശാല യൂനിയൻ ഉദ്ഘാടനം ഡോ. ജാനകി അമ്മാൾ സർവകലാശാല ക്യാംപസിൽ നിർവഹിച്ചതിനു ശേഷം നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം '
എന്തെങ്കിലും പുതിയത് നേടാനല്ല നിലവിലുള്ളത് സംരക്ഷിക്കാനാണ് രാജ്യത്തെ ക്യാംപസുകളിൽ വിദ്യാർത്ഥികൾ പോരാടുന്നത് 'ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളാണ് ജെ.എൻ.യുവിലും ജാമില്ലയിലും നടന്നത്. വിദ്യാഭ്യാസം കാവി വൽക്കരിക്കുന്നതിനെതിരെ രാജ്യമെങ്ങുമുള്ള ക്യാംപസുകളിൽ നടക്കുന്ന പോരാട്ടം കൊ വിഡ് കാലമായതിനാൽ അൽപ്പമൊന്നും പിന്നോട്ടടിച്ചെങ്കിലും പുർവ്വാധികം ശക്തിയോടെ തുടരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി രാഷ്ട്രീയ സമരങ്ങളും ചരിത്രവുമുള്ള കണ്ണുരിന്റെ മണ്ണിലുള്ള സർവ്വകലാശാല നാം പിന്നിട്ട ചരിത്ര സന്ദർഭങ്ങളെ ഓർമ്മിപ്പിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നിരന്തരം നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ലോകത്ത് മറ്റുള്ള രാജ്യങ്ങളിൽ ടൂറിസം വളർത്തിയതും വികസിപ്പിച്ചതിലും ക്യാംപസുകളിലെയും വിദ്യാർത്ഥികളുടെയും പങ്ക് വളരെ വലുതാണ് സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികൾ നടത്തുന്ന ഇടപെടലുകൾ ടുറിസത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്.ഇന്ത്യയിലേക്ക് വിദേശത്തു നിന്നുള്ള ടൂറിസ്റ്റുകൾ ഈ കോവിഡ് പ്രതിസന്ധി കഴിയുന്നതുവരെ വരുമെന്ന് തോന്നുന്നില്ല. കൊ വിഡും പ്രളയവും രാജ്യത്തെ ടൂറിസം മേഖലയിൽ 33000 കോടിയുടെ നഷ്ടമാണ് വരുത്തിവെച്ചത്.ഇതിൽ നിന്നും മോചനം നേടണമെങ്കിൽ നാം ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും വേണം നമ്മുടെ നാട്ടിലെ വൈവിധ്യമാർന്ന പ്രദേശങ്ങളും പച്ച തുരുത്തുകളും വിനോദ സഞ്ചാര മേഖലകളായി മാറ്റണം.
ഇതിനായി സർവ്വകലാശാലകൾ മുൻകൈയെടുക്കണം സർവകലാശാലകൾക്ക് ഇതിന് എന്തു സഹായവും ചെയ്യാൻ ടൂറിസം വകുപ്പ് തയ്യാറാണ് ഓരോ കാംപസും ടുറിസം ക്‌ളബുകളായി മാറാണം ടൂറിസ്റ്റ് അംബാസിഡറായി ഓരോ വിദ്യാർത്ഥിയും പ്രവർത്തിക്കണം. ടുറിസം രംഗത്തെ എല്ലാ പ്രശ്‌നങ്ങളും മനസിലാക്കി പരിഹരിക്കാനുള്ള കഴിവ് ഓരോ വിദ്യാർത്ഥിയും വളർത്തിയെടുക്കണം. ന്യൂ ജനറേഷൻ ടുറിസം കോഴ്‌സുകൾ കണ്ണുർ സർവകലാശാലയിൽ തുടങ്ങണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.എ.സാബു, അബ്ദുൽ ഹമീദ്, ഡോ.കെ .ടി ചന്ദ്രമോഹനൻ' ഡോ.കെ.അനുപ് കുമാർ എന്നിവർ പ്രസംഗിച്ചു.


