കണ്ണൂർ:തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രച്ചിറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരവഞ്ചാൽ ചുണ്ടത്തട്ടിലെ കോട്ടത്ത് വീട്ടിൽ കെ.വി.ഹരിയെയാണ(38)് മരിച്ച നിലയിൽ കണ്ടത്.

ബുധനാഴ്‌ച്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. ചിറയിൽ ഒരാൾ മുങ്ങുന്നത് കണ്ട് നാട്ടുകാർ അഗ്‌നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. തളിപ്പറമ്പ് അഗ്‌നിശമനനിലയത്തിൽ നിന്നെത്തിയ സേനയാണ് ഇയാളെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. തളിപ്പറമ്പ് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.