കൊച്ചി : (09.09.2021) വിഖ്യാത അമേരിക്കൻ എഴുത്തുകാരനും മലയാളിയുമായ റൂബിൾ ചാണ്ടിയുടെ ' 90 ഡെയ്‌സ് ടു ലൈഫ് ' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു. കാക്കനാട് റോൾഡന്റ് റെജുവിനേഷൻ മൈൻഡ് ബിഹേവിയർ സ്റ്റുഡിയോയിൽ സജ്ജീകരിച്ച ഹൈബ്രിഡ് മീറ്റിങ്ങിലാണ് ബിസിനസ് സ്ട്രാറ്രജിസ്റ്റും മെന്ററുമായ റൂബിൾ ചാണ്ടി എഴുതി യു.എസിൽ പ്രസിദ്ധീകരിച്ച ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറായ ഇംഗ്ലീഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറക്കിയത്.

റൂബിൾ ചാണ്ടിയുടെ മാതാവ് ആൻസി ചാണ്ടി അദ്ധ്യാപകനും പ്രഭാഷകനുമായ ഡോ.വിവിഷ് വി റോൾഡന്റിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ഹൈക്കോടതി അഭിഭാഷകൻ ടിറ്റോ തോമസ് , പെർഫോർമൻസ് സൈക്കോളജിസ്റ്റ് ഡോ.വിപിൻ റോൾഡന്റ് എന്നിവർ സന്നിഹിതരായിരുന്നു. പുസ്തകത്തിന്റെ പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് പത്രപ്രവർത്തകയായ ബിന്നു സിജു ജെയിംസാണ്. ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു ബിസിനസ്സ് സെൽഫ് ഹെൽപ്പ് ബുക്ക് നോവൽ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് റൂബിൾ ചാണ്ടിയുടെ കേരളത്തിലെ ബിസിനസ്സ് പങ്കാളി ഡോ.വിപിൻ റോൾഡന്റ് പറഞ്ഞു.

അവതാരിക എഴുതിയിരിക്കുന്നതുകൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ആശംസ എഴുതിയിരിക്കുന്നത് ശശി തരൂർ എംപിയും മോഹൻലാലും ആണ്. സ്വന്തം ബിസിനസ് ജീവിതത്തിൽ നിന്നുള്ള പാഠങ്ങളും തന്റെ ക്ലൈന്റുകൾക്ക് വൻവിജയം നേടിക്കൊടുത്ത അനുഭവങ്ങളുമൊക്കെ അദ്ദേഹം ഈ പുസ്തകത്തിലേക്ക് പകർത്തിയിട്ടുണ്ട്.

ജീവിതത്തിൽ ഏതെങ്കിലും മേഖലയിൽ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള ബിസിനസിനെ ഒരു വലിയ പ്രസ്ഥാനമാക്കി വളർത്താൻ ആഗ്രഹിക്കുന്നവർക്കും പുതിയതായി ബിസിനസ് തുടങ്ങുന്നവർക്കുമെല്ലാം ഒരു വഴികാട്ടിയായിരിക്കും '90 ഡെയ്‌സ് ടു ലൈഫ്'. അവാന്റെ പബ്ലിഷിങ് പ്രസിദ്ധീകരിച്ചിരിക്കുന്ന 456 പേജുകളുള്ള ഇതിന്റെ വില 1499 രൂപയാണ്. പരിമിതകാലഓഫർ എന്ന നിലയിൽ 849 രൂപയ്ക്ക് ഇപ്പോൾ പുസ്തകം വാങ്ങാം. ആമസോണിലും www.rublechandy.com/books എന്ന വൈബ്‌സൈറ്റിലും പുസ്തകം ലഭ്യമാണ്.