- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവാക്കൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്നു; ചൈനയിൽ പുതിയ ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം
ബെയ്ജിങ്: ചൈനയിൽ പുതിയ ഓൺലൈൻ ഗെയിമുകൾക്ക് നിരോധനം ഏർപ്പെടുത്തി. യുവാക്കൾ അമിതമായി ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്ന സാഹചര്യത്തിലാണ് ചൈന പുതിയ ഓൺലൈൻ ഗെയിമുകൾക്കുമുള്ള അംഗീകാരം നൽകുന്നതു താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്നു ചൈനീസ് ദിനപത്രമായ സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വിവിധ ഓൺലൈൻ ഗെയിമിങ് കമ്പനികളെ അധികാരികൾ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പുതിയ ഗെയിമുകൾക്കുള്ള നിരോധനം എന്നുവരെയാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ പ്രതിവാരം മൂന്നു മണിക്കൂർ സമയത്തിൽ കൂടുതൽ ഓൺലൈൻ ഗെയിമുകൾ കളിക്കുന്നതിനു ചൈന കഴിഞ്ഞ മാസം നിരോധനം ഏർപ്പെടുത്തിയിരുന്നു. ഓൺലൈൻ ഗെയിമുകളോടുള്ള അമിത ആസക്തി കുറയ്ക്കാനുള്ള നടപടിയായിരുന്നു ഇതും.
Next Story