- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹിച്ച് വെച്ച് വീടിന്റെ പാലുകാച്ചലിന്റെ തലേ ദിവസം ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം ഇലക്ട്രിക് വയറിൽ നിന്നും ഷോക്കേറ്റ് തെറിച്ച് വീണ്
തിരുവനന്തപുരം: പുതുതായി വെച്ച വീടിന്റെ പാലുകാച്ചലിന്റെ തലേദിവസം ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുന്നുകുഴി ബാർട്ടൺഹിൽ കോളനിയിൽ ടി.സി. 12/1016ൽ സജിതകുമാരി(മോളി-49) ആണ് മരിച്ചത്. വ്യാഴാഴ്ച നടക്കാനിരുന്ന പാലുകാച്ചലിന് മുമ്പ് വീട് വൃത്തിയാക്കാൻ എത്തിയ സജിത വീടിനുള്ളിൽ കിടന്ന ഇലക്ട്രിക് വയറിൽ നിന്നും ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു.
ബുധനാഴ്ച രാവിലെ 10.15 ഓടെയായിരുന്നു സംഭവം. വീടിന്റെ പണി പൂർത്തിയായിരുന്നില്ല. വൈദ്യുതീകരണ ജോലികൾ രാത്രിയും നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വയറുകൾ മുറികളിൽ കിടക്കുന്നുണ്ടായിരുന്നു. തറ വൃത്തിയാക്കുന്നതിനിടയിൽ വയറുകളിൽനിന്ന് ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഇത് ആരും അറിഞ്ഞില്ല. ബാക്കി പണിക്കായി ജോലിക്കാരും മക്കളും എത്തുമ്പോഴാണ് സജിത വീണുകിടക്കുന്നതു കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സജിതയുടെ ഭർത്താവിന്റെ അമ്മയുടെ പേരിലുള്ളതാണ് സ്ഥലം. സ്വന്തം പേരിലുള്ളതല്ലാത്തതിനാൽ സർക്കാർ സഹായം ലഭിച്ചിരുന്നില്ല. പക്ഷാഘാതവും ഹൃദയസംബന്ധമായ രോഗങ്ങളും ഉണ്ടായിട്ടും സ്വന്തമായി നിർമ്മാണജോലി വരെ ചെയ്താണ് സജിത രണ്ട് മക്കൾക്കൊപ്പം വീടിന്റെ പണി ഏകദേശം പൂർത്തിയാക്കിയത്.
വീടുപണിക്കായി നാട്ടുകാരും സംഘടനകളും സഹായിച്ചിരുന്നു. വാടകവീട് ഒഴിയേണ്ട സമയമായതോടെ വ്യാഴാഴ്ച അടിയന്തരമായി പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു. അസുഖങ്ങൾ കാരണം വീടിനു സമീപത്തെ ഒരു റേഷൻ കടയിലാണ് സജിത ജോലി ചെയ്തിരുന്നത്. മക്കൾ: മിഥുൻ, മൃദുൽ. മരുമകൾ: ദിവ്യ എസ്.എൽ.