കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഫെഡറൽ സർക്കാർ മാസ്‌കുകൾക്കായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. പ്രതിരോധ കുത്തിവയ്പ് എടുത്തവർക്കും എടുക്കാത്തവരും തമ്മിൽ വ്യത്യസ്ത നിയമങ്ങളാണ് അടുത്താഴ്‌ച്ച മുതൽ നടപ്പിലാക്കുക.

ഫെഡറൽ ചാൻസലർ സെബാസ്റ്റ്യൻ കുർസ് ആണ് ഓസ്ട്രിയയിൽ പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.സെപ്റ്റംബർ 15 ബുധനാഴ്ച മുതൽ, വാക്‌സിനേഷൻ എടുക്കാത്ത ആളുകൾക്ക് അനിവാര്യമല്ലാത്ത എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും FFP2 മാസ്‌കുകൾ നിർബന്ധമാണ്.പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവർക്ക്, FFP2 മാസ്‌ക് ധരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും മാസ്‌കുകൾ ധരിക്കേണ്ടതില്ല.

സൂപ്പർമാർക്കറ്റുകളിലും പൊതുഗതാഗതത്തിലും, എല്ലാവരും FFP2 മാസ്‌ക് ധരിക്കേണ്ടിവരും, തുണി മാസ്‌കുകൾ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.നിയമം ലംഘിച്ചതിന് ആളുകൾക്ക് 90 പൗണ്ട് പിഴ ചുമത്താം.ചില കേസുകളിൽ, ഇത് പിന്നീട് ക്രിമിനൽ നടപടികളിലേക്കും 500 പൗണ്ട് പിഴയോ മൂന്നാഴ്ചയോ തടവിന് ഇടയാക്കും.