കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ.പി.ജയരാജന്റെ സഹോദരി ഭർത്താവ് അന്തരിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ.പി.ഓമനയുടെ ഭർത്താവ് തീയ്യഞ്ചേരി നടുവിലെ വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാരാണ് മരിച്ചത്. 78 വയസായിരുന്നു. കണ്ണപുരം നോർത്ത് എൽ പി സ്‌കൂളിൽ ഹെഡ്‌മാസ്റ്ററായാണ് വിരമിച്ചത്.

മക്കൾ: ദീപപ്രഭ , ബിജോയ് കുമാർ( ബിസിനസ്) ,ദീപേഷ് കുമാർ (ഐ.സി.എം പറശ്ശിനിക്കടവ്) മരുമക്കൾ: രജീഷ് കുമാർ (മാവിലായി)രാഖി (പയ്യന്നൂർ), വിദ്യ ( മയ്യിൽ) സഹോദരങ്ങൾ: ടി എൻ നാരായണൻ നമ്പ്യാർ ,ടി എൻ ജാനകി അമ്മ.