വാഷിങ്ടൻ: 2001 സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ 16 പേജ് രഹസ്യ രേഖ എഫ്ബിഐ പുറത്തുവിട്ടു. 9/11 ആക്രമണത്തിൽ സൗദിക്ക് പങ്കുള്ളതായി തെളിവില്ലെന്ന് എഫ്ബിഐയുടെ രഹസ്യ രേഖയിൽ പറയുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അതിജീവിച്ചവരും ആവശ്യപ്പെട്ടതിനെ തുടർന്നു പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ഉത്തരവു പ്രകാരമാണിത്.

ആക്രമണത്തിനുപയോഗിച്ച നാലു വിമാനങ്ങളിലെ 19 പൈലറ്റുമാരിൽ 15 പേരും സൗദിക്കാരായിരുന്നു. ഇവർക്ക് സൗദി സർക്കാരിന്റെ പിന്തുണ ലഭിച്ചുവെന്നാരോപിച്ച് നൽകിയിട്ടുള്ള കോടിക്കണക്കിനു ഡോളറിന്റെ നഷ്ടപരിഹാരക്കേസിൽ നിർണായകമാവും ഈ രേഖകൾ.

ഭീകരർക്കു സൗദി സർക്കാരിന്റെ നേരിട്ടുള്ള പിന്തുണ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഗൂഢാലോചനയിലും സൗദി സർക്കാരിനും പങ്കുള്ളതായി തെളിവില്ല. എന്നാൽ, സൗദിയിലെ ചില ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടാവാം എന്നും പറയുന്നു. അൽ ഖായിദയ്ക്ക് സൗദി നേരിട്ടു സഹായം നൽകിയതിനും തെളിവില്ല.
മൂവായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ