- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില മാധ്യമങ്ങൾ മോശം സ്ത്രീ എന്ന് വിളിച്ചു; ഓൺസ്‌ക്രീനിൽ ബിക്കിനി ധരിക്കുന്നതും ചുംബന രംഗങ്ങളും വിമർശിക്കപ്പെട്ടു: ഇന്ത്യ വിടേണ്ടി വന്ന നാളുകളെ കുറിച്ച് വിശദീകരിച്ച് മല്ലികാ ഷെരാവത്ത്
സിനിമയിൽ താൻ ചെയ്ത ചില രംഗങ്ങളുടെ പേരിൽ മാധ്യമങ്ങളുടെ നിരന്തര വേട്ടയാടൽ മൂലം തനിക്ക് ഇന്ത്യ വിടേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്ന് ബോളിവുഡ് താരം മല്ലിക ഷെരാവത്. ചില മാധ്യമങ്ങൾ തന്നെ മോശം സ്ത്രീയെന്നു വരെ വിളിച്ചിട്ടുണ്ടെന്നും മല്ലിക പറയുന്നു. എന്നാൽ അടുത്തിടെയായി മാറ്റങ്ങൾ കണ്ടുവരുന്നുണ്ടെന്നും ഒരു അഭിമുഖത്തിനിടെ താരം പറഞ്ഞു.
താൻ ചെയ്ത രംഗങ്ങളുടെ പേരിലും ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിലുമൊക്കെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഓൺസ്‌ക്രീനിൽ ബിക്കിനി ധരിക്കുന്നതും ചുംബന രംഗങ്ങളും വിമർശിക്കപ്പെട്ടു. ധാർമികതയില്ലാത്തവളാണ് താനെന്നും പറച്ചിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സമൂഹത്തിനുള്ള വളർച്ചയിൽ താൻ സന്തുഷ്ടയാണ്. ആളുകൾ കൂടുതൽ സഹിഷ്ണുതയുള്ളവരാവുകയും ചെയ്തു- മല്ലിക പറയുന്നു.
തന്നെ നിരന്തരം േേവട്ടയാടിയ ചില മാധ്യമങ്ങൾ തന്നെ വിടാതെ പിന്തുടർന്നിരുന്നുവെന്നും മല്ലിക പറയുന്നു. അവയിൽ തന്നെ സ്ത്രീകളായിരുന്നു വേട്ടയാടിയിരുന്നതെന്നും താരം. പുരുഷന്മാർക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. അവർ എല്ലായ്‌പ്പോഴും അഭിനന്ദിച്ചിട്ടേയുള്ളു. എന്തുകൊണ്ടാണ് ഈ സ്ത്രീകളെല്ലാം തനിക്കെതിരാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.
അതു മടുത്താണ് കുറച്ചുനാളത്തേക്ക് രാജ്യം വിടാൻ തീരുമാനിച്ചത്. കാരണം തനിക്കൊരു ബ്രേക് ആവശ്യമായിരുന്നു. പക്ഷേ ഇന്ന് അവർ തന്നെ കൂടുതൽ സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അത് താനേറെ ആസ്വദിക്കുന്നു- മല്ലിക പറഞ്ഞു.



