- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിൽ ജാഗ്രത വേണം; ഫോൺ വിളികൾ റെക്കോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ അരുത്; ഡിജിപി അനിൽകാന്തിന്റെ സർക്കുലർ
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണമെന്ന് പൊലീസിന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ നിർദ്ദേശം. ഉദ്യോഗസ്ഥർ ഫോൺ വിളികൾ റെക്കാഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുത്.
നെയ്യാറ്റിൻകര ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ടുമായുള്ള ഫോൺ സംഭാഷണം പാറശാലയിലെ പൊലീസുകാരൻ റെക്കോഡ് ചെയ്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. ജുഡീഷ്യറിയെ മോശമാക്കുന്ന ഇത്തരം കാര്യങ്ങൾ ഉണ്ടാകരുതെന്നു ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണു ഡിജിപിയുടെ സർക്കുലർ.
മറുനാടന് മലയാളി ബ്യൂറോ
Next Story