തിരുവനന്തപുരം : ശാസ്ത്ര പുരോഗതിയും ഗവേഷണങ്ങളും സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന തരത്തിൽ രൂപാന്തരപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. എഞ്ചിനീയെര്‌സ് ദിനാഘോഷം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെട്രോ മാർട്ടും തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിസും സംയുക്തമായി സംഘടിപ്പിച്ച എഞ്ചിനീയെര്‌സ് ദിനാഘോഷത്തിൽ തിരുവനന്തപുരം ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ അധ്യക്ഷനായി. റെവന്യു മന്ത്രി കെ രാജൻ മെട്രോ എം എസ് എം ഇ അവാർഡു ദാനം ഉൽഘാടനം ചെയ്തു.

ചെറുകിട വ്യവസായങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തിക്കൊണ്ടുള്ള വികസന നയമാണ് കേരളം മുന്നോട്ട് വയ്ക്കുന്നതെന്നു മന്ത്രി കെ രാജൻ പറഞ്ഞു. ഗൃഹ നിർമ്മാണ രംഗത്തു നൂതന സാങ്കേതിക വിദ്യകൾ നടപ്പിൽ വരുത്തും.

പത്മവിഭുഷൻ ജി മാധവൻനായർ, പത്മശ്രീ ശങ്കർ, കാനറാബാങ്ക് സർക്കിൾ ഹെഡ് എസ് പ്രേം കുമാർ, കേരള ട്രാവൽ മാർട്ട് മാനേജിങ് ഡയറക്ടർ ബേബി മാത്യു സോമതീരം, കെ എസ് ഐ ഡി സി മാനേജിങ് ഡയറക്ടർ എം ജി രാജ മാണിക്യം, മെട്രോ മാർട്ട് മാനേജിങ് ഡയറക്ടർ സിജി നായർ എന്നിവർ പങ്കെടുത്തു.