- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ ലോട്ടറി അടിച്ചതായി തെറ്റിദ്ധരിപ്പിച്ച് 60 ലക്ഷം രൂപയുടെ തട്ടിപ്പ്; പത്ത് വർഷത്തിന് ശേഷം പ്രതിയായ യുവാവ് അറസ്റ്റിൽ: തട്ടിപ്പിനിരയായത് നരവധി പേർ
തൃപ്പൂണിത്തുറ: വിദേശ ലോട്ടറി അടിച്ചതായി തെറ്റിദ്ധരിപ്പിച്ചു 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. ഗുജറാത്ത് സ്വദേശിയായ പ്രതി പത്ത് വർഷത്തിനു ശേഷമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. വിദേശ ലോട്ടറിയുടെ പേരിൽ തെറ്റിദ്ധരിപ്പിച്ച് തൃപ്പൂണിത്തുറ സ്വദേശിനിയിൽ നിന്നാണ് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
ഗുജറാത്ത് കച്ച് ജില്ലയിലെ ബൂച്ച് സ്വദേശി നവീൻ ബാലുശാലിയെയാണ് (35) കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2012ൽ 25 ലക്ഷം യുഎസ് ഡോളർ മൂല്യമുള്ള വിദേശ ലോട്ടറി അടിച്ചെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സർവീസ് ചാർജ്, ടാക്‌സ്, പ്രോസസിങ് ഫീസ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ ഫീസ് എന്നിങ്ങനെ 22 അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിക്കാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു.
ഇങ്ങനെ 60 ലക്ഷത്തോളം രൂപയാണ് പ്രതി കൈക്കലാക്കിയത്. പണം ലഭിച്ച ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. പരാതി ലഭിച്ചതോടെ അന്ന് ഹിൽപാലസ് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.