കണ്ണൂർ: ജലപാതയുടെ പേരിൽ ജനവാസകേന്ദ്രങ്ങളിൽ അക്വിസേഷൻ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ പിന്നിൽ ചില ഗൂഢശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ പറഞ്ഞു.കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് കാപ്പാട്ടിൽ ജനങ്ങൾ സർവ്വെക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകൾ തടഞ്ഞിരുന്നു.

വിവരമറിഞ്ഞെത്തിയ മേയറായ താനുമായി സംസാരിക്കയും ഉദ്യോഗസ്ഥർ സർവ്വേ നിർത്തിവെച്ച് മടങ്ങുകയുമായിരുന്നു. ന്നാലിന്ന് കാലത്ത് വീണ്ടും ഉദ്യോഗസ്ഥരെത്തിയത് പ്രതിഷേധത്തിന് കാരണമായി. ഒന്നരയും രണ്ടും വർഷം മുമ്പ് വീട് നിർമ്മാണത്തിന് അനുവാദത്തിനായി കോർപറേഷനെ സമീപിച്ചവർ അനുവാദം നേടി കെട്ടിടവും വീടും പണിയാൻ തുടങ്ങിയപ്പോഴാണ് സർവ്വെയുമായി ഉദ്യോഗസ്ഥരെത്തിയത്. ലപാതയെക്കുറിച്ചുള്ള ഒരു രൂപരേഖയും ഇതുവരെ ജനപ്രതിനിധികളായ തങ്ങൾക്ക് ലഭിച്ചിട്ടില്ല.

വിവരം തിരക്കിയപ്പോൾ രണ്ടു വർഷം മുമ്പു് തന്നെ അലെന്മെന്റ് തയ്യാറാക്കിയിരുന്നുവെന്നാണ്. ബലം പ്രയോഗിച്ച് ധിക്കാരത്തോടെ നടത്തേണ്ട വിഷയമല്ലയിത്. ജനങ്ങളുടെ ഭയാശങ്ക ദൂരീകരിക്കച്ചതിനു ശേഷമേ നടപടികളുമായി മുന്നോട്ടു പോകാവൂ. ജനപ്രതിനിധികളുമായി ചർച്ച ചെയ്യാതെ എടുത്ത ക്രൂര നടപടിയായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. നേരത്തെ സെന്റ് മൈക്കിൾസ് സ്‌കൂളിന് മുന്നിൽ പട്ടാളം വേലികെട്ടാനെത്തിയപ്പോൾ അതിനെതിരെ വിമർശിക്കാൻ എല്ലാവരുമുണ്ടായിരുന്നു.എന്നാലിപ്പോൾ അത്തരക്കാരുടെ ഒരു പ്രതികരണവുമില്ലെന്നും അതുകൊണ്ടുതന്നെ ഇതിന് പിന്നിൽ നിഗൂഢശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും മേയർ പറഞ്ഞു.