പാരിപ്പള്ളി : പതിനൊന്ന്കാരി പെൺകുട്ടിയോട് ഉടുവസ്ത്രം ഉരിഞ്ഞ് നഗ്‌നത പ്രദർശിപ്പിച്ച മധ്യവയസ്‌ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ വില്ലേജിൽ ഇളംകുളം താഴം നാഗരാജ ക്ഷേത്രത്തിന് സമീപം പ്രശാന്ത വിലാസം വീട്ടിൽ ഓമനക്കുട്ടൻ ആചാരി മകൻ പ്രസാദ് (53) ആണ് പൊലീസ് പിടിയിലായത്.

ഇയാൾ പെൺകുട്ടിയുടെ നേരെ അശ്ലീല ആംഗ്യങ്ങളോടെ ഉടുവസ്ത്രം ഉരിഞ്ഞ് നഗ്‌നത പ്രദർശിപ്പിക്കുകയായിരുന്നു. ഇയാളുടെ പ്രവർത്തിയിൽ ഭയന്നു പോയ പെൺകുട്ടി വീട്ടിലെത്തി അമ്മയോട് സംഭവം അറിയിച്ചു. തുടർന്ന് പെൺകുട്ടിയുടെ മാതാവ് മകളോടൊപ്പം സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

അന്വേഷണത്തിൽ മദ്യപിച്ച് കലഹസ്വഭാവിയായ ഇയാൾ നിരന്തരം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി അറിവായി. തുടർന്ന് പൊലീസ് ഇയാളെ തന്ത്രപൂർവ്വം സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ മാതപിതാക്കൾ പുതിയ വീട് വച്ച വിരോധത്തിലാണ് പെൺകുട്ടിയോട് അശ്ലീലം കാട്ടിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. പാരിപ്പള്ളി ഇൻസ്‌പെക്ടർ എ.അൽജബർ, എസ്‌ഐ ആശാ വി രേഖ, എ.എസ്‌ഐ അഖിലേഷ്, സി.പി.ഓ മാരായ നൗഷാദ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.