- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫോപാർക്കിൽ 9 ഇടങ്ങളിൽ മൈബൈക്ക് സൈക്കിൾ സ്റ്റേഷനുകൾ
കൊച്ചി: ഇൻഫോപാർക്കിലെ വിശാലമായ കാമ്പസിൽ ഐടി ജീവനക്കാർക്കും സന്ദർശകർക്കും പ്രകൃതി സൗഹൃദ യാത്രാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി മൈബൈക്ക് സൈക്കിൾ സേവനം തുടങ്ങി. കേരള ഐടി പാർക്‌സ് സിഇഒ ജോൺ എം തോമസും കൊച്ചി മെട്രോ ലിമിറ്റഡ് എംഡി ലോക്‌നാഥ് ബെഹറയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പൂർണമായും മൊബൈൽ ആപ്പ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പബ്ലിക് സൈക്കിൾ ഷെയറിങ് സേവനമാണ് മൈബൈക്ക്. ഇൻഫോപാർക്ക് കാമ്പസിൽ ഒമ്പത് ഇടങ്ങളിലായാണ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഇൻഫോപാർക്കിലെ ടെക്കി സമൂഹത്തിന് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ തുടർന്നും ഏർപ്പെടുത്തുമെന്നും അവ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാകുമെന്നും സിഇഒ ജോൺ എം തോമസ് പറഞ്ഞു. കൊച്ചി മെട്രോയുമായി ചേർന്ന് മൈബൈക്ക് നേരത്തെ നഗരത്തിൽ വിവിധയിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഏറ്റവും ചുരുങ്ങിയ ചെലവിൽ കാമ്പസിനകത്തെ യാത്രകൾക്ക് ഇവ ഉപയോഗിക്കാം. കൊച്ചി മെട്രോ വൈകാതെ ഇലക്ട്രിക് സൈക്കിളുകൾ അവതരിപ്പിക്കുമെന്നും ഇൻഫോപാർക്ക് ഇ-സൈക്കിളുകളുടെ ഹബ് ആക്കിമാറ്റുമെന്നും ലോക്‌നാഥ് ബെഹറ പറഞ്ഞു.
ഇൻഫോപാർക്കിൽ അരലക്ഷത്തോളം ജീവനക്കാരാണ് ഉള്ളത്. സമ്പൂർണ വാക്‌സിനേഷൻ പൂർത്തിയാക്കി കോവിഡ് ഭീഷണി ഒതുങ്ങിത്തുടങ്ങിയതോടെ കൂടുതൽ കമ്പനികൾ ജീവനക്കാരെ തിരിച്ചെത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. കാമ്പസ് അതിവേഗം പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തുമ്പോൾ വീണ്ടു സജീവമാകുന്ന ഇൻഫോപാർക്കിൽ മൈബൈക്ക് സേവനവും ഐടി പ്രൊഫഷനലുകൾക്കും മറ്റു ജീവനക്കാർക്കും സൗകര്യമാകും