ഇരിട്ടി: മകനു പിന്നാലെ പിതാവും കോവിഡ് ബാധിച്ച് മരിച്ചു. ഉളിക്കൽ കേയാപറമ്പിലെ ആലായിൽ അസൈനാർ (66) ആണ് കോവിഡ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്.

20 ദിവസത്തോളമായി കണ്ണൂർ കൊയിലി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അസൈനാറിന്റെ മകൻ യൂസഫ് മൂന്നു മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഭാര്യ : പാത്തുമ്മ.
മക്കൾ : പരേതനായ യൂസഫ്, ഖദീജ, റഷീദ.
മരുമക്കൾ : റഫീഖ് (ഡ്രൈവർ ഉളിക്കൽ),
നൗഷാദ് (മെക്കാനിക്ക് മൈസൂർ),
തഫ്‌സീന (പേരട്ട).