- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ: കണ്ണൂരിൽ 1921 മാപ്പിള കലാപ ബലിദാന അനുസ്മരണ സമിതി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപ്പശാല നടത്തി. ആർ എസ് എസ് പ്രാന്തീയ സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കേണൽ രാംദാസ് അധ്യക്ഷത വഹിച്ചു.
ആർ എസ് എസ് കണ്ണൂർ ജില്ല സംഘചാലക് സി.പി. രാമചന്ദ്രൻ , പയ്യന്നൂർ ജില്ല സംഘചാലക് കെ.പി. നാരായണൻ , ഡോ. വി എസ്. ഷേണായി , പ്രാന്തീയ സഹ സമ്പർക്ക പ്രമുഖ് പി.പി. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. അനുസ്മരണ സമിതി ചെയർമാൻ കെ.വി. ജയരാജൻ സ്വാഗതവും ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പി.വി. ശ്യാം മോഹൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ ദുരവസ്ഥയും മാപ്പിള ലഹളയും എന്ന വിഷയത്തിൽ ഡോ. പി. ശിവ പ്രസാദ് , മലബാർ കലാപം ചരിത്ര ദൃഷ്ടിയിൽ എന്ന വിഷയത്തിൽ തപസ്യ ജില്ലാ അധ്യക്ഷൻ പ്രശാന്ത് ബാബു കൈതപ്രവും വാരിയം കുന്നത്ത് സമഗ്ര അവലോകനം എന്ന വിഷയത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരിയും സംസാരിച്ചു.
എൻ ടി യു ജില്ല സെക്രട്ടറി മനോജ് മണ്ണേരി, എംപി. ബാലൻ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ വി.കെ. ഷൈജു, സജീവൻ ,ആർ എസ് എസ് വിഭാഗ് പ്രചാർ പ്രമുഖ് കെ.സി. ഷൈജു , ഹിന്ദു ഐക്യവേദി ജില്ലാ വർക്കിങ് പ്രസിഡണ്ട് ടി.വി. സതീശൻ എളയാവൂർ തുടങ്ങിയവർ സംസാരിച്ചു.


