- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര വർഷത്തിന് ശേഷം ഇന്ന് മുതൽ തൊഴിലിടങ്ങളും ഓഫീസുകളും പ്രവർത്തിച്ച് തുടങ്ങും;ഇൻഡോറായും ഔട്ട് ഡോറായും നടത്തുന്ന വിവിധ പരിപാടികൾക്കും ഇളവുകൾ; അയർലന്റിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ
രാജ്യത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ ഇന്നുമുതൽ നടപ്പിലാക്കും. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ഓഫീസുകൾ പ്രവർത്തനമാരംഭിക്കുന്നുവെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇളവ്. ഇതോടെ കൂടുതൽ ബിസിനസ്സ് സ്ഥാപനങ്ങൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും. കോവിഡ് വ്യാപനം തടയുന്നതിന് സർക്കാർ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയതിന് ഒന്നര വർഷത്തിന് ശേഷമാണ് തൊഴിൽ സ്ഥലങ്ങൾ റീ ഓപ്പൺ ചെയ്യുന്നത്. ഇതുവരെയുണ്ടായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു തൊഴിൽ ശൈലി രൂപപ്പെടുത്താൻ ഈ വർക്ക് ഫ്രം ഹോം ഉപയുക്തമായയതിന് ശേഷമാണ് ഈ മാറ്റം.
ഇൻഡോറായും ഔട്ട് ഡോറായും നടത്തുന്ന വിവിധ പരിപാടികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇതിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ഇതോടെ വർദ്ധിക്കും.ഓഫീസുകളിൽ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട് ജീവനക്കാരുടെ ഇരിപ്പിടങ്ങൾ തമ്മിൽ രണ്ടു മീറ്റർ അകലം വേണം. അല്ലെങ്കിൽ ഓരോരുത്തരുടേയും ക്യാബിനുകൾ കൃത്യമായി വേർതിരിക്കണം. ഓഫീസുകൾക്കുള്ളിൽ ജീവനക്കാർ ഒത്തുചേരുന്ന ഇടങ്ങളിൽ എല്ലാം മാസ്‌ക് ധരിക്കണം. ഓഫീസുകളുടെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ ജീവനക്കാർ മാത്രമാണ് നിർബന്ധമായും എത്തേണ്ടത് മറ്റുള്ളവർക്ക് വീടുകളിലിരുന്നു തന്നെ ജോലി ചെയ്യാം.
ഇൻഡോർ പരിപാടികൾ സ്പോർട്, ആർട്സ്, സാംസ്കാരികം, ഡാൻസ് ക്ലാസുകൾ അടക്കം എല്ലാ പരിപാടികളും പരമാവധി 100 പേരെ ഉൾക്കെള്ളിച്ച് നടത്താൻ സാധിക്കും. ഔട്ട് ഡോർ പരിപാടികളിൽ ഇനി പങ്കെടുക്കുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ല. എന്നാൽ എല്ലാവരും രണ്ട്
ഡോസ് വാക്സിനുകളും സ്വീകരിച്ചവരായിരിക്കണം എന്നാണ് നിബന്ധന.
12 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തിനും കോവിഡ് വാക്‌സിൻ നൽകിയതിന്റെയും അണുബാധയുടെ തോത് താരതമ്യേന സ്ഥിരത കൈവരിച്ചതിന്റെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത്. തൊഴിലിടങ്ങളിൽ കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നത് ഉറപ്പാക്കേണ്ടതിന് ഹെൽത്ത് ആൻഡ് സേഫ്റ്റി അഥോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മറ്റ് സംസ്ഥാന ഏജൻസികളും പരിശോധനകൾ നടത്തും.