- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം; ഇതരസംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം
പെരുമ്പാവൂർ: കദളിക്കാട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ ഇതരസംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം. മൂർഷിദാബാദ് സ്വദേശി രജബ് ഖണ്ടഹാറി(31)നെയാണ് പെരുമ്പാവൂർ പോക്സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2019 ഒക്ടോബർ 23-ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ ഇയാൾ ആക്രമിച്ച് ബലമായി പിടിച്ച് വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ പ്രതിയെ പിടികൂടി. ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിൽ തൊണ്ണൂറ് ദിവസത്തിനകം വഴക്കുളം പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
എസ്ഐമാരായ എസ്.വിനു, സുനിൽ തോമസ്, എഎസ്ഐ എൻ.എം ബിനു, സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.എം ലൈല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കെ.സിന്ധുവായിരുന്നു പബ്ലിക് പോസിക്യൂട്ടർ. മികച്ച രീതിയിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഗുഡ്സർവ്വീസ് എൻട്രി പ്രഖ്യാപിച്ചു.