സമാജത്തിലെ അവസാനത്തെ വ്യക്തിയുടെയും ഉന്നമനമാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം എന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമപദ്ധതികൾ എന്നും ബിജെപി. ജില്ലാ പ്രസിഡണ്ട് എം വിഗോപകുമാർ പറഞ്ഞു.

സാധാരണക്കാരന്റെ മനസ്സും ജീവിതവും അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഇന്ന് ഭാരതം ഭരിക്കുന്നത്,അതുകൊണ്ടുതന്നെ അവരുടെ ആവശ്യങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയും അദ്ദേഹത്തിനുണ്ട്. ഒപ്പം നാടിന്റെ സുരക്ഷയും സാമ്പത്തിക ഉന്നമനവും എങ്ങനെ നടപ്പാക്കാം എന്ന വ്യക്തമായ കാഴ്ചപ്പാടും. അതുകൊണ്ടുതന്നെയാണ് വികസന കാര്യങ്ങളിൽ രാഷ്രീയം പാടില്ല എന്നും രാഷ്ട്രമാണ് മുഖ്യം എന്ന നിലപാടും പ്രധാനമന്ത്രി സ്വീകരിച്ചത്, ഇന്ന് ലോകരാഷ്ട്രങ്ങളുടെ മുന്നിൽ ഭാരതം തല ഉയർത്തി നിൽക്കുന്നതിന് പ്രധാനകാരണം നരേന്ദ്ര മോദിയാണ് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് ജന്മദിന ആശംസ അർപ്പിച്ചും , സൗജന്യ വാക്‌സിൻ, സൗജന്യ റേഷൻ തുടങ്ങിയ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കിയതിന് നന്ദി പ്രകാശിപ്പിച്ചും ജില്ലാ കേന്ദ്രത്തിൽ പോസ്റ്റ് കാർഡ് അയക്കുന്ന ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി. ദക്ഷിണ മേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, OBC മോർച്ച ജില്ലാ പ്രസിഡണ്ട് കെ.പ്രദീപ്, സംസ്ഥാന കൗൺസിൽ അംഗം എ.ഡി.പ്രസാദ്, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് സജി.പി.ദാസ്, കൗൺസിലർമാരായ ഹരികൃഷ്ണൻ, മനു ഉപേന്ദ്രൻ, മറ്റു ഭാരവാഹികളായ എൻ.ഡി.കൈലാസ്, റ്റി.സി. രഞ്ജിത് എന്നിവർ സംസാരിച്ചു.