- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വാഹന പരിശോധനയിൽ ലഭിച്ച വിവരമനുസരിച്ചു പിടിച്ചെടുത്തതു 2 കിലോ കഞ്ചാവും, റിവോൾവറും, 44,000 ഡോളറും
ടെക്സസ്: പോർട്ട് ആർതറിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ പിടികൂടിയ ്രൈഡവർ നൽകിയ വിവരങ്ങൾ അനുസരിച്ചു രണ്ടു വീടുകളിൽ നടത്തിയ പരിശോധനയിൽ 2 കിലോ കഞ്ചാവും, 44000 ഡോളറും, സ്വർണം പൂശിയ റിവോൾവറും പിടിച്ചെടുത്തതായി സെപ്റ്റംബർ 17 വെള്ളിയാഴ്ച പുറത്തിറക്കിയ പോർട്ട് ആർതർ പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
വാഹന പരിശോധനക്കിടയിൽ ചോദ്യം ചെയ്തപ്പോൾ ്രൈഡവർക്ക് ശരിയായ ഉത്തരങ്ങൾ നൽകുവാൻ കഴിഞ്ഞില്ലെന്നു, തുടർന്ന് വാഹനം പരിശോധിച്ചപ്പോൾ ഒരു കിലോ വെളുത്ത പൊടി കണ്ടെത്തിയെന്നും, പിന്നീടതുകൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
തുടർന്ന് പോർട്ട് ആതറിലുള്ള വീട്ടിൽ പരിശോധന നടത്തിയാണ് കൂടുതൽ സാധനങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ 29 വയസ്സുള്ള ഹംസർട്ടൊയെ (ബ്രിഡ്ജ്സിറ്റി) പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ മയക്കുമരുന്ന് കടത്തിയതിന് കേസ്സെടുത്തു ജെഫർസൺ കൗണ്ടി കറക്ഷണൽ ഫെസിലിറ്റിയിലേക്ക് മാറ്റി.