- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാണാതായ ഗബ്രിയേലി പെറ്റിറ്റൊയുടെ മൃതദേഹം കണ്ടെത്തിയതായി എഫ്.ബി.ഐ
ന്യുയോർക്ക് : സെപ്റ്റംബർ 11 മുതൽ കാണാതായ ഗബ്രിയേലിയുടേതെന്ന് (22) സംശയിക്കുന്ന മൃതദേഹം സെപ്റ്റംബർ 19 ഞായറാഴ്ച ബ്രിഡ്ജർ ടെറ്റൺ നാഷണൽ ഫോറസ്റ്റിൽ നിന്നും കണ്ടെത്തിയതായി എഫ്.ബി.ഐ അറിയിച്ചു . മരണകാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല .
കഴിഞ്ഞ ഒരാഴ്ചയായി ദേശീയ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റിയ ഗബ്രിയേലിയുടെ തിരോധാനത്തിൽ ഇവരുടെ കാമുകൻ ബ്രയാനെ (23) പൊലീസ് അന്വേഷിച്ച് വരുന്നു .
ഗബ്രിയേലിയും ഫിയാൻസെ ബ്രയാനും ഓഗസ്റ്റ് ആദ്യ വാരം അമേരിക്ക മുഴുവൻ ചുറ്റി സഞ്ചരിക്കുന്നതിന് 2012 ഫോർഡ് വാനിൽ യാത്ര പുറപ്പെട്ടതായിരുന്നു .
സെപ്റ്റംബർ 1 ന് ഗാർബിയേലിനെ കൂടാതെ ബ്രയാൻ ഫ്ലോറിഡയിലെ വീട്ടിൽ എത്തിച്ചേർന്നു . സെപ്റ്റംബർ 11 ന് ഗബ്രിയേലിയുടെ കുടുംബാംഗങ്ങൾ ഇവരെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെട്ടു . അന്ന് മുതൽ പൊലീസും എഫ്.ബി.ഐയും തുടങ്ങിയ അന്വേഷണത്തിലാണ് വയോമിംഗിൽ ഇവരുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത് , വിവരം കുടുംബാംഗങ്ങളെ അറിയിച്ചതായും പൊലീസ് പറഞ്ഞു .
ഈ കേസിൽ പ്രതിയാണെന്ന് പൊലീസ് സംശയിക്കുന്ന ബ്രയാനെ സെപ്റ്റംബർ 17 മുതൽ കാണാനില്ലെന്ന് പൊലീസ് പറയുന്നു , ബ്രയാനെ ഇത് വരെ കണ്ടെത്താൻ ആയിട്ടില്ല .
യാത്രക്കിടെ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായതായും ഓഗസ്റ്റ് 12 യൂട്ടായിൽ വച്ച് വാഹന പരിശോധനക്കിടയിൽ ഇരുവരെയും പൊലീസ് ചോദ്യം ചെയ്തതായും , ഗബ്രിയേലി വളരെ നിരാശയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു . അവസാനമായി ഗബ്രിയേലിയുടെ സന്ദേശം (ഫോൺ) ലഭിച്ച പ്രദേശത്ത് നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത് .
ന്യുയോർക്ക് സഫലോക്ക് കൗണ്ടി ഹൈസ്‌കൂളിൽ വച്ചാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടിയത് , തുടർന്ന് ഒന്നിച്ചു താമസിച്ച് വരികയായിരുന്നു .