കണ്ണൂർ: പൊലിസുകാർക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന വാർത്ത തള്ളി സംസ്ഥാന പൊലിസ് മേധാവി 'ഡിസ്ടിക്ക് ആന്റി നർകോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റെ പ്രവർത്തനം (ഡാൻ സാഫ്, ) നിർത്തിയിട്ടില്ലെന്നും ഡി.ജി.പി അനിൽ കാന്ത് വ്യക്തമാക്കി.കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിൽ അംഗങ്ങളായ പൊലീസുകാർക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം അറിയില്ല. അങ്ങനെയെന്തെങ്കിലും പരാതിയുണ്ടെങ്കിൽ അമ്പേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകർ ക്കെതിരെ അക്രമമഴിച്ചു വിട്ട കേസിലെ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും ഇത്തരം അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പൊലിസ് മേധാവി അറിയിച്ചു.

കണ്ണൂരിൽ ക്രമസമാധാന നില തൃപ്തികരമാണെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സംസ്ഥാന പൊലിസ് മേധാവി നടത്തിയ അദാലത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. കണ്ണുർ റെയ്ഞ്ച് ഡി.ഐ.ജി കെ.സേതുരാമൻ, റൂറൽ പൊലിസ് കമ്മിഷണർ നവനീത് ശർമ്മ ,സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ, ഡെപ്യൂട്ടി പൊലീസ് ഓഫ് കമ്മിഷണർ പി.പി സദാനന്ദൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.