- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർത്താതെ കരഞ്ഞ കുഞ്ഞിന്റെ വായിൽ ബിസ്ക്കറ്റ് കവർ തിരുകി തൊട്ടിലിൽ കിടത്തി; ജോലി കഴഞ്ഞ് വീട്ടിലെത്തിയ അമ്മ കണ്ടത് മരിച്ചു കിടക്കുന്ന കുഞ്ഞിനെ: ഒരു വയസ്സുകാരനെ അതിദാരുണമായി കൊലപ്പെടുത്തിയ മുത്തശ്ശി അറസ്റ്റിൽ
കോയമ്പത്തൂർ: ഒരു വയസ്സുള്ള പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ മുത്തശ്ശി അറസ്റ്റിൽ. കുട്ടിയുടെ അമ്മയുടെ അമ്മയാണ് അറസ്റ്റിലായത്. ആർഎസ് പുരം കൗലിബ്രൗൺ റോഡിൽ നിത്യാനന്ദന്റെ മകൻ ദുർഗേഷ് മരിച്ച കേസിലാണ് ആർഎസ് പുരം അൻപകം വീഥിയിൽ നാഗലക്ഷ്മിയെ (54) അറസ്റ്റ് ചെയ്തത്. നാഗലക്ഷ്മി കുഞ്ഞിന്റെ വായിൽ ബിസ്കറ്റ് കവർ തിരുകി അതി ദാരുണമായി കുഞ്ഞിനെ കൊലപ്പെടുത്തുക ആയിരുന്നു.
കുടുംബപ്രശ്നങ്ങൾ കാരണം നിത്യാനന്ദനുമായി വേർപിരിഞ്ഞ ഭാര്യ നന്ദിനി മകനുമായി അമ്മ നാഗലക്ഷ്മിയോടൊപ്പമായിരുന്നു താമസം. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നന്ദിനി കുട്ടിയെ അമ്മയെ ഏൽപ്പിച്ചാണ് ജോലിക്കു പോവുന്നത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞു വന്നപ്പോൾ കുഞ്ഞു തൊട്ടിലിൽ ചലനമറ്റു കിടക്കുന്നതു കണ്ടു. ഉടൻ ആശുപത്രിയിൽ കൊണ്ടു ചെന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സായിബാബ കോളനിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുചെന്നപ്പോൾ കുട്ടി മണിക്കൂറുകൾക്ക് മുമ്പ് തന്നെ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ആർഎസ് പുരം പൊലീസെത്തി മൃതദേഹം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിശോധനയിൽ കുട്ടിയുടെ ദേഹത്തു മുറിവുകൾ കണ്ടെത്തി. തുടർന്നു പൊലീസ് നന്ദിനിയെയും നാഗലക്ഷ്മിയെയും ചോദ്യം ചെയ്തപ്പോഴാണു നാഗലക്ഷ്മി കുറ്റം സമ്മതിച്ചത്.
നന്ദിനി ജോലിക്കു പോയ ശേഷം കളിക്കുകയായിരുന്ന ദുർഗേഷ് നിലത്തു നിന്ന് എന്തോ എടുത്തു വായിലിട്ടപ്പോൾ നാഗലക്ഷ്മി അടിച്ചു. കുഞ്ഞു നിർത്താതെ കരഞ്ഞപ്പോൾ ബിസ്കറ്റിന്റെ കവർ വായിൽ തിരുകി തൊട്ടിലിൽ കിടത്തി. പിന്നീടു വീട്ടുജോലികൾ പൂർത്തിയാക്കി തിരിച്ചെത്തിയപ്പോൾ കുഞ്ഞു മരിച്ചതായി കണ്ടു. വായിൽ ബിസ്കറ്റ് കവർ തിരുകിക്കയറ്റിയതിനാൽ കുഞ്ഞു ശ്വാസം മുട്ടി മരിച്ചതാണെന്നു പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ