കണ്ണൂർ: മന്ത്രിക്കായി ക്യാപ്‌സ്യൂൾ ലൈക്കിനായി ആവശ്യപ്പെട്ട കുടുംബശ്രീ ഡയറക്ടറുടെ ഉത്തരവിൽ പ്രതിഷേധിച്ച് പ്രതീകാത്മക സമരവുമായി യൂത്ത് കോൺഗ്രസ്. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ വകുപ്പുകളിലെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മന്ത്രിയുടെ ഫേസ് ബുക്കിൽ കുടുംബശ്രീ മുഖേന ലൈക്ക് അടിപ്പിക്കാനുള്ള കുടുംബ ശ്രി ഡയറക്ടറുടെ ഉത്തരവിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുടുംബശ്രി ഓഫീസിന് മുന്ന്ൽ പ്രതീകാത്മകമായി മന്ത്രിയുടെ വേഷമണിഞ്ഞ് പ്രതിഷേധ സമരം നടത്തിയത്.

മന്ത്രിയുടെ രാഷ്ട്രീയ പ്രചാരണത്തിന് കുടുംബശ്രീ പ്രവർത്തകരെ ഉപകരണമാക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. സോഷ്യൽ മീഡയായിലും ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ നിർബന്ധപൂർവും ഷെയർ ചെയ്യിക്കാനുള്ള ഗൂഢാലോചനയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു

മുഖം മൂടി വെച്ച മന്ത്രിയുടെ രൂപത്തിൽ പ്രവർത്തകരിലൊരാൾ ലൈക്കിനായി അഭ്യർത്ഥിച്ചപ്പോൾ മന്ത്രിയുടെ കൈയിലെ ബക്കറ്റിലേക്ക് പ്രവർത്തകർ ഫേസ് ബുക്കിലെ റിയാക്ഷനുകൾ നിറച്ചു കൊടുത്തുകൊണ്ടാണ് പ്രതിഷേധ സമരം നടത്തിയത്.
യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ സമരം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഭാരവാഹികളായ, വിനേഷ് ചുള്ളിയാൻ, റോബർട്ട് വെള്ളാംവെള്ളി, ജില്ലാ ഭാരവാഹികളായ, വി രാഹുൽ, പ്രിനിൽ മതുക്കോത്ത്, ഷാജു കണ്ടബേത്ത്,ശ്രീജേഷ് കൊയിലെരിയൻ, അനൂപ് തന്നട, പി ഇമ്രാൻ, സജേഷ് അഞ്ചരക്കണ്ടി, വരുൺ എംകെ, നികേത് നാറാത്ത്,അക്ഷയ് കോവിലകം, സജേഷ് നാറാത്ത്, ലൗജിത്ത് ചിറക്കൽ, വരുൺ സി.വി,ഫാമീദ കെ.പി, അഭിലാഷ് കടമ്പൂർ, റാഷിദ് പി, തുടങ്ങിയവർ സംസാരിച്ചു.