- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

ചക്കരക്കൽ: ഹരിത കർമ്മസേന അംഗത്തിന്റെ വീടിന്റെ മുൻവശത്ത് മാലിന്യങ്ങൾ തള്ളിയ നിലയിൽ. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ ഹരിത കർമ്മസേനാംഗം ചക്കരക്കൽ തന്നടയിലെ ഗീതയുടെ വീടിന് മുൻപിലാണ് ജൈവ, അജൈവ മാലിന്യങ്ങൾ തള്ളിയത്. വെള്ളിയാഴ്‌ച്ച രാവിലെ 10 മണിയോടെയാണ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ മാലിന്യങ്ങൾ ചാക്കിൽ കെട്ടിയ നിലയിലാണുള്ളത്.
ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരൻ, പഞ്ചായത്ത് സെക്രട്ടറി പി.എം ബിന്ദു എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
എടക്കാട് പൊലീസ് സബ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ചില സ്ഥാപനങ്ങളുടെ ബിൽ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായും കൂടുതൽ അന്വേഷണം നടത്തി വരുന്നതായും എടക്കാട് പൊലീസ് പറഞ്ഞു.


