- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാരുണ്യമില്ലാത്ത സർക്കാരെ ഞങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്': കണ്ണൂരിൽ കാരുണ്യ ലോട്ടറി ബഹിഷ്കരിച്ച് തൊഴിലാളികളുടെ ധർണ
കണ്ണുർ: സർക്കാർ ലോട്ടറി തൊഴിലാളികളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് പട്ടിണിസമരവുമായി തൊഴിലാളികൾ കണ്ണൂർ കലക്ടറേറ്റിന് മുൻപിലെത്തി. ശനിയാഴ്ച്ചത്തെ കാരുണ്യാ ലോട്ടറി വിൽപ്പന നടത്താതെയാണ് സംസ്ഥാനത്തെ 14 ജില്ലകളിലും ജില്ലാ ആസ്ഥാന കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തിയത്.
ലോട്ടറി വില 20 രൂപയാക്കുക, ലോട്ടറി മാഫിയയെ ഇല്ലാതാക്കുക, ക്ഷേമനിധി അംഗത്വത്തിന് ടിക്കറ്റ് വിൽപ്പന പരിധി പതിനായിരം രൂപയാക്കുക, കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പുനഃസ്ഥാപിക്കുക എല്ലാ അംഗങ്ങൾക്കും ബോണസ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ വിൽപ്പനക്കാരും തൊഴിലാളികളും കലക്ടറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്തിയത്.
സംസ്ഥാന സർക്കാർ നയങ്ങൾ കാരണം സ്വയംതൊഴിൽ സംരഭമായി ലോട്ടറി വിൽപ്പന നടത്തുന്ന തൊഴിലാളി ഏജന്റുമാരെയും ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഫൈസൽ പറഞ്ഞു.
ലോട്ടറി തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് പ്രേംജിത്ത് പൂച്ചാലി അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കൂക്കിരി രാജേഷ്, കല്ലിക്കോടൻ രാജേഷ്, ജോർജ് ജോസഫ്, കെ.വിജയചന്ദ്രൻ ,ലീസാമ്മ ഇരിട്ടി തുടങ്ങിയവർ നേതൃത്വം നൽകി.തമ്പാൻ പയ്യന്നൂർ സ്വാഗതവും മൂസ കക്കാട് നന്ദിയും പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്