- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈക്കുള വനിത ജയിലിൽ 39 വനിത തടവുക്കാർക്ക് കോവിഡ്; ആറ് കുട്ടികൾക്കും രോഗം
മുംബൈ: മഹാരാഷ്ട്രയിലെ ബൈക്കുള വനിത ജയിലിൽ കോവിഡ് വ്യാപനം. 39 വനിത തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. 6 കുട്ടികൾക്കും രോഗം സ്ഥീരീകരിച്ചതായി റിപ്പോർട്ട് . ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തടവുകാരെയും കുട്ടികളെയും ഐസൊലേഷൻ സെന്ററിലേക്ക് മാറ്റിയതായും ബിഎംസി അറിയിച്ചു. മൊത്തം 120 തടവുകാരെയും ജയിൽ ജീവനക്കാരെയുമാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഗർഭിണിയായ ഒരു വനിതാ തടവുകാരിയെ മുനിസിപ്പൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബിഎംസി അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനായി വനിത ജയിൽ അടച്ചതായും ബിഎംസി മുന്നറിയിപ്പ് നൽകി.
മുംബൈയിൽ ഇപ്പോൾ 4,676 സജീവ കേസുകളാണ് ഉള്ളത്. 7,17,521 പേർ രോഗമുക്തരായി. ഇതുവരെ 101,77,774 സാമ്പിളുകൾ പരിശോധിച്ചതായും ബിഎംസി റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 454 പുതിയ കോവിഡ് കേസുകളും അഞ്ച് മരണങ്ങളുമാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ പുതിയ കേസുകളുടെ എണ്ണം 7,40,761 ആയി ഉയർന്നു. തുടർച്ചയായി നാലാം ദിവസവും മുംബൈയിൽ കോവിഡ് രോഗികളുടെ എണ്ണം 400 ന് മുകളിലാണ്.




