ർമ്മനിയും ഇടതുപക്ഷത്തേക്ക് ചരിയുന്നു എന്ന സൂചനകളോടെ മദ്ധ്യ-ഇടതുപക്ഷ രാഷ്ട്രീയവീക്ഷണമുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഭരണകക്ഷിയായ കൺസർവേറ്റീവിസുകൾക്ക് മേൽ നേരിയ ഭൂരിപക്ഷം നേടിയതായി വാർത്തകൾ പുറത്തുവരുന്നു.

എന്നാൽ, അടുത്ത സർക്കാർ രൂപീകരിക്കുന്നതിനായി യാഥാസ്ഥികരായ സി ഡി യു- സി എസ് യു സഖ്യവും സോഷ്യൽ ഡെമോക്രാറ്റുകളും ഒരുപോലെ അവകാശവാദം ഉന്നയിച്ചിരിക്കുകയാന്. ഇതോടെ, 16 കൊല്ലം ജർമ്മനി ഭരിച്ച ചാൻസലർ ഏയ്ഞ്ചല മാർക്കെലിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഫലം സൃഷ്ടിക്കുന്നത് ഒരുതരം അനിശ്ചിതാവസ്ഥയാണ് എന്നാണ് ചില റിപ്പോർട്ടുകൾപറയുന്നത്.

സ്ഥിരതയുടെ പ്രതീകമായിരുന്നു മെർക്കലിന്റെ 16 വർഷത്തെ ഭരണം. അതിനൊടുവിൽ ഇപ്പോൾ ജർമ്മൻ രാഷ്ട്രീയത്തിൽ അസ്ഥിരത ഉടലെടുത്തിരിക്കുകയാണ്. ഇരുകൂട്ടരും സർക്കാർ രൂപീകരിക്കാൻ അവകാശവാദവുമായി എത്തിയതോടെ സംഘർഷാത്മകമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു. ടെലിവിഷനുകളിൽ വന്ന പ്രാഥമിക ഫലങ്ങൾ പറയുന്നത് ധനകാര്യമന്ത്രി ഒലാഫ് ഷൂൾസിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 25.5 മുതൽ 25.9 ശതമാനം വരെ വോട്ട് ലഭിച്ചു എന്നാണ്. മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി 24.5 ശതമാനം വോട്ടുനേടി തൊട്ടുപുറകെയുണ്ട്.

യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ജർമ്മനിയിൽ കഴിഞ്ഞ പതിറ്റാണ്ടുകളിലൊന്നും തന്നെ ഇത്രയും അനിശ്ചിതാവസ്ഥ സൃഷ്ടിച്ച ഒരു തെരഞ്ഞെടുപ്പുണ്ടായിട്ടില്ല. നേരിയ ഭൂരിപക്ഷം സോഷ്യൽ ഡെമോക്രാറ്റുകൾ അവകാശപ്പെടുമ്പോഴും ഔദ്യോഗിക ഫലപ്രഖ്യാപനം ഇനിയും വന്നിട്ടില്ല അതുകൊണ്ടു തന്നെ ഇരുകൂട്ടരും വിജയം അവകാശപ്പെടുകയാണ്.

പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കുന്നുമുണ്ട്. ജർമ്മനിയിലെ ഏറ്റവും പഴക്കമേറിയ പാർട്ടിയായ സോഷ്യൽ ഡെമോക്രറ്റിക് പാർട്ടി കഴിഞ്ഞ ഏതാനും മാസം വരെ ഏതാണ്ട് തകർന്ന നിലയിലായിരുന്നു. പിന്നീട്ഗ്ഗ് 63 കാരനായ ഷൂൾസിന്റെ രാഷ്ട്രീയ നേതൃത്വ പാടവത്താൽ ഉയർന്നു വരികയാണ്. എസ് പി ഡി വിജയിച്ചാൽ ഇദ്ദേഹമായിരിക്കും ചാൻസലർ.

അതേസമയം, രണ്ടാം ലോകമഹയുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് കൺസർവേറ്റീവുകൾ കഴിഞ്ഞ വേനല്ക്കാലം വരെ ചാൻസലർ ആകുവാൻ ഏറ്റവും സാധ്യതയുള്ള സ്ഥാനാർത്ഥിയായി വിലയിരുത്തപ്പെട്ടിരുന്നത് കൺസർവേറ്റീവ്സ് സ്ഥാനാർത്ഥി ലാഷെറ്റിനെയായിരുന്നു.

എന്നാൽ, വേനൽക്കാലത്ത് നടത്തിയ ചില വിവാദ പരാമർശങ്ങളും, വെള്ളപ്പൊക്കത്തിൽ മരണപ്പെട്ട ഒരാളുടെ സ്മരണാഞ്ജലി ചടങ്ങിനിടയിൽ ചിരിക്കുന്ന ദൃശ്യം വൈറൽ ആയതും അദ്ദേഹത്തിന്റെ ജനപ്രീതിയിൽ ഇടിവുണ്ടാക്കാൻ ഇടയാക്കി. അതേസമയം, വർഷാരംഭത്തിൽ ജനപ്രീതിയിൽ ഏറെ പുറകിൽ നിന്നിരുന്ന ഷൂൾസ് പടിപടിയായി തന്റെ ജനപ്രീതി ഉയർത്തിക്കൊണ്ടുവന്നു.