സ്ത്രധാരണത്തിന്റെ പേരിൽ ആക്രമിക്കപ്പെടാത്ത സിനിമാ നടിമാരുണ്ടാവില്ല. ബോളിവുഡ് നടിമാരാണ് കൂടുതലും തങ്ങളുടെ ഫാഷന്റെ പേരിൽ ആക്രമിക്കപ്പെട്ടിട്ടുള്ളത്. ഈ നിരയിൽനടി ഉർഫി ജാവേദിന്റെ വസ്ത്രധാരണമാണ് സദാചാരക്കാരെ അവസാനമായി ചൊടിപ്പിച്ചത്.

മുംബൈ വിമാനത്താവളത്തിൽ ബട്ടനും സിപ്പും തുറന്ന തരത്തിലുള്ള ഒരു പാന്റ്സ് ധരിച്ചതിന്റെ പേരിൽ ഉർഫി വിമർശനങ്ങൾ നേരിട്ടു. അതിന് മറുപടിയായാണ് തലമറച്ച ബാക്ക്ലെസ് വസ്ത്രം ധരിച്ചത്. ''എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു. ഞാൻ എന്റെ സ്‌റ്റൈലിൽ അത് ചെയ്തു''- ഉർഫി ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

 
 
 
View this post on Instagram

A post shared by Urfi (@urf7i)

ഉർഫിയെ അനുകൂലിച്ചും ഒട്ടേറെ പേർ രംഗത്ത് വന്നു. ഒരാൾ ധരിക്കുന്ന വസ്ത്രം അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലുൾപ്പെടുന്നതാണെന്നും മറ്റുള്ളവർ അഭിപ്രായം പറയുന്നത് അരോചകമാണെന്നും താരത്തിന്റെ ആരാധകർ പറയുന്നു. ബിഗ് ബോസ് ഒടിടിയിലൂടെ ശ്രദ്ധനേടിയ താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ രംഗത്താണ് ഉർഫി സജീവമായി പ്രവർത്തിക്കുന്നത്.