മട്ടന്നൂർ: ഉരുവച്ചാലിനെ കണ്ണീരിലാഴ്‌ത്തി ഹൈദറിന്റെ മരണം. മട്ടന്നൂർ ഉരുവച്ചാലിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിൽ അയൽ വീടിന്റെ ഗേറ്റ് പൊട്ടിവീണാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൈദറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചാല മിംമ്‌സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരണമടഞ്ഞത്.

മൂന്നു വയസുകാരന്റെ മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ചൊവ്വാഴ്‌ച്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മട്ടന്നൂരിനടുത്ത് ഉരുവച്ചാൽ പെരിഞ്ചേരികയനിയിലെ കുന്നുമ്മൽ വീട്ടിൽ റിഷാദ്, ആയിഷ ദമ്പതികളുടെ മകൻഹൈദറാണ് (3) ചൊവ്വാഴ്‌ച്ച പുലർച്ചെ മരണമടഞ്ഞത്.

തിങ്കളാഴ്‌ച്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഉടനെ ഉരുവച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ ചാലയിലെ മിംമ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റിയ, ഫാത്തിമ, മുഹമ്മദ് ദയാൻ എന്നിവരാണ് മരണമടഞ്ഞ ഹൈദറിന്റെ സഹോദരങ്ങൾ: പിതാവ് റിഷാദ് ഏറെക്കാലമായി ഗൾഫിലാണ്