- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ആപ്പ് വഴി സ്വവർഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തും; സംഭവം വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടും: മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത അഞ്ചുപേരുൾപ്പെടെ ഏഴംഗ സംഘം അറസ്റ്റിൽ
തിരൂർ: സ്വവർഗ ബന്ധത്തിന് ആളുകളെ വിളിച്ചു വരുത്തി സംഭവം വിഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തി പണംതട്ടുന്ന ഏഴംഗ സംഘം അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത അഞ്ചുപേർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റിലായത്. തിരൂർ മുത്തൂർ കളത്തിപറമ്പിൽ ഹുസൈൻ (26), ബിപി അങ്ങാടി പുതിയത്ത് മുഹമ്മദ് സാദിഖ് (20) എന്നിവരെയും പ്രായപൂർത്തിയാകാത്ത അഞ്ചു പേരെയുമാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ആപ്പ് വഴി് പ്രതികൾ ആളുകളെ വശത്താക്കി വിളിച്ചു വരുത്തുകയാണ് പതിവ്. പണവും മറ്റും പറഞ്ഞുറപ്പിച്ച ശേഷമാണ് വിളിച്ചുവരുത്തുന്നത്. എന്നാൽ ആളുകൾ എത്തുമ്പോൾ സംഭവത്തിന്റെ വീഡിയോ രഹസ്യമായി പകർത്തും. കാര്യം കഴിഞ്ഞാൽ കൂടുതൽ തുക ആവശ്യപ്പെടുകയും ഈ വിഡിയോ പൊലീസിനും ബന്ധുക്കൾക്കും കൈമാറുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് രീതി. ഇങ്ങനെ ചെയ്യാതിരിക്കാൻ ഇവർ ആവശ്യപ്പെടുന്ന പണം നൽകണം.
പൊന്നാനി, തിരൂർ പൂക്കയിൽ സ്വദേശികളുടെ പരാതിയിൽ തിരൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്. 2 പരാതിക്കാരിൽനിന്നുമായി പ്രതികൾ ഒരു ലക്ഷം രൂപയോളം തട്ടിയെടുത്തു. ഒരാളുടെ ഫോണും കൈക്കലാക്കി.
മറുനാടന് മലയാളി ബ്യൂറോ