- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ഗെയിമിങ് പ്രശ്നം പരിഹരിക്കാൻ സർക്കാർ സമിതിയെ നിയോഗിക്കണമെന്ന് ടോർഫ്
കൊച്ചി: ഓൺലൈൻ ഗെയിമുകളെ ചുറ്റിപ്പറ്റിയുള്ള ആശയക്കുഴപ്പങ്ങൾ തീർക്കാനും നിയമപരമായ ഗെയിമിങ് അനുദവിക്കുന്നതിനും സംസ്ഥാന സർക്കാർ കൃത്യമായ മാർഗരേഖ ഉണ്ടാക്കണമെന്നും ഇതു സംബന്ധിച്ച് പഠിക്കാൻ സംയുക്ത സമിതിയെ നിയോഗിക്കണമെന്നും ദി ഓൺലൈൻ റമ്മി ഫെഡറേഷൻ (ടോർഫ്) ആവശ്യപ്പെട്ടു. ഓൺലൈൻ റമ്മി വിലക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്. നിയമപരമായും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചും മാത്രമെ ഈ രംഗത്ത് കമ്പനികൾ പ്രവർത്തിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും കൃത്യമായ മാർഗരേഖക്ക് രൂപം നൽകേണ്ടതുണ്ടെന്ന് ടോർഫ് സിഇഒ സമീർ ബർദെ പറഞ്ഞു.
ഓൺലൈൻ റമ്മി വിലക്കിയ ഉത്തരവുകൾ മദ്രാസ് ഹൈക്കോടതിക്കു പിന്നാലെ കേരള ഹൈക്കോടതിയും സ്റ്റേ ചെയ്തത് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഓൺലൈൻ റമ്മി നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഗെയിം ആണെന്നും ഇതിന് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നും സ്ഥാപിക്കുന്നതാണ് ഈ രണ്ടു വിധികൾ. ഓൺലൈൻ ഗെയിം രംഗത്ത് ആരോഗ്യകരമായ ഒരു നിയന്ത്രണ മാർഗരേഖ രൂപീകരിക്കാൻ ഈ വിധി ഒരു കാരണമാകുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. ഈ രംഗം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേരള സർക്കാരുമായി സഹകരിക്കാൻ ദി ഓൺലൈൻ റമ്മി ഫെഡറേഷൻ ഒരുക്കമാണ്. കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാൻ ഒരു സംയുക്ത സമിതിയെ നിയോഗിക്കണമെന്ന ഞങ്ങളുടെ നിർദ്ദേശം ആവർത്തിക്കുന്നു-സമീർ ബർദെ പറഞ്ഞു.
റമ്മി സാധ്യതകളുടെ ഗെയിം അല്ലെന്നും നൈപുണ്യ ഗെയിം ആണെന്നുമുള്ള ഞങ്ങളുടെ വാദത്തെ സാധൂകരിക്കുന്നതാണ് റമ്മി നിരോധന ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ബഹുമാനപ്പെട്ട കേരള, മദ്രാസ് ഹൈക്കോടതികളുടെ വിധി. നേരത്തെ സുപ്രീം കോടതിയും ഇതു തന്നെ പറഞ്ഞിട്ടുണ്ട്. ഓൺലൈൻ ഗെയിമുകളും റമ്മിയും സംബന്ധിച്ച എല്ലാ ആശക്കുഴപ്പങ്ങളും തീർക്കാൻ ഈ വിധികൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ ഗെയിമിങ് ഒരു പുതിയകാല കളി രീതിയാണ്. അതിനെ അങ്ങനെ തന്നെ കാണണം- ഹെഡ് ഡിജിറ്റൽ വർക്‌സ് സ്ഥാപകനും സിഇഒയുമായ ദീപക് ഗുള്ളാപള്ളി പറഞ്ഞു.