- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാകാതെ പ്രവാസികൾ; വിമാന ചെലവ് ലക്ഷങ്ങൾ ആവുമെന്നതിനാൽ യാത്ര നീട്ടിയും റദ്ദാക്കിയും നിരവധി കുടുംബങ്ങൾ: ജോലിയും മക്കളുടെ വിദ്യാഭ്യാസവും മുടങ്ങുമോ എന്ന ആശങ്കയിൽ നിരവധി പേർ
അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് കുതിച്ചുയരുകയാണ്. ടിക്കറ്റ് നിരക്ക് ദിിനംപ്രതി വർദ്ദിച്ചതോടെ നിരക്ക് താങ്ങാനാകാതെ പ്രവാസികൾ നാട്ടിൽ കുടുങ്ങിയ അവസ്ഥയാണ്. ടിക്കറ്റ് നിരക്കിൽ മൂന്നും നാലും ഇരട്ടി വർധനവ് രേഖപ്പെടുത്തിയതോടെ പലർക്കും ടിക്കറ്റ് നിരക്ക് താങ്ങാനാവാത്ത അവസ്ഥയാണ്. നിരക്കു കുഞ്ഞിട്ട് ജോലി സ്ഥത്തേക്ക് മടങ്ങാൻ ഒട്ടേറെ കുടുംബങ്ങൾ ആഴ്ചകളായി കാത്തിരിക്കുകയാണ്. സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ ജോലിയും ബിസിനസും മക്കളുടെ പഠനവും നഷ്ടപ്പെടുമോ എന്ന വേവലാതിയുമുണ്ട് പലർക്കും.
ഗൾഫ്ഇന്ത്യാ സെക്ടറിൽ സാധാരണ സെപ്റ്റംബർ 15 മുതൽ ഡിസംബർ 15 വരെയും ജനുവരി 15 മുതൽ മാർച്ച് 31 വരെ ഓഫ് പീക്ക് ആയാണ് വിമാനക്കമ്പനികൾ കണക്കാക്കിയിരുന്നത്. യാത്രക്കാർ കുറവുള്ള ഈ സമയത്ത് 800 ദിർഹത്തിനു (16,000 രൂപ) വരെ നാട്ടിൽ പോയി മടങ്ങാനുള്ള ടിക്കറ്റ് ലഭിച്ചിരുന്നു. മാസങ്ങൾക്കു മുൻപ് ബുക്ക് ചെയ്യുന്നവർക്ക് ഇതിലും കുറഞ്ഞ തുകയ്ക്കും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിൽനിന്ന് യുഎഇയിലേക്കു വരാൻ മാത്രം കുറഞ്ഞത് 32,000 രൂപയ്ക്കു മുകളിലാണ് നിരക്ക്. നാലംഗ കുടുംബത്തിനു യുഎഇയിലെത്താൻ കുറഞ്ഞത് 1.28 ലക്ഷത്തിലേറെ രൂപ മുടക്കണം.
ഇതോടെ കുടുംബവുമായി യാത്ര ചെയ്യാൻ കാത്തിരിക്കുന്നവരെല്ലാം തന്നെ ആശങ്കയിലായിരിക്കുകയാണ്. കോവിഡ് കാലത്ത് ഇത്രയും വലിയ തുക എടുക്കുന്നത് പലർക്കും ചിന്തിക്കാവുന്നതിനും അപ്പുറമാണ്. ഒക്ടോബർ ആകുമ്പോഴേക്കും നിരക്കു കുറയുമെന്ന് കരുതി കാത്തിരുന്നവർക്കും രക്ഷയില്ല. ഒക്ടോബർ മുതൽ ദുബായ് എക്‌സ്‌പോ തുടങ്ങുന്നതിനാൽ വരും ആഴ്ചകളിലും വർധിച്ച നിരക്കു തന്നെയാണ് വിവിധ എയർലൈനുകളുടെ സൈറ്റിലുള്ളത്.
ഇതോടെ പല യാത്രക്കാരും തങ്ങളുടെ യാത്ര നീട്ടിയും റദ്ദാക്കി.ും വിമാന ടിക്കറ്റ് നിരക്ക് കുറയുന്നതനായുള്ള കാത്തിരിപ്പിലാണ്. എന്നാൽ നിരക്കിൽ വരും ദിവസങ്ങളിലും വലിയ കുറവൊന്നുമുണ്ടാകില്ല എന്ന സൂചനയാണ്. ഒക്ടോബർ ഒന്നിന് കൊച്ചിയിൽനിന്ന് ഷാർജയിലേക്ക് എയർ അറേബ്യയിൽ 33,800 മുതൽ 45,000 രൂപയാണ് യുഎഇയിലേക്കുള്ള കുറഞ്ഞ നിരക്ക്. യാത്രാ തീയതി അടുക്കുന്തോറും നിരക്ക് കൂടുന്നു. എയർ ഇന്ത്യ എക്സ്‌പ്രസിൽ ദുബായിലേക്ക് 48,900 രൂപ, സ്‌പൈസ് ജെറ്റിൽ 49300, ഇൻഡിഗോ 5230054500 ഫ്‌ളൈ ദുബായ് 55,95060,000, എമിറേറ്റ്‌സ് എയർലൈനിൽ 1,32,000 രൂപ.
ഇന്നും നാളെയുമൊക്കെയാണ് യാത്രയെങ്കിൽ വ്യത്യസ്ത എയർലൈനുകളിൽ 300010,000 രൂപ വരെ അധികം നൽകേണ്ടിവരും. അബുദാബിയിലേക്കുള്ള യാത്രയ്ക്ക് 300500 ദിർഹം (600010,000 രൂപ) കൂടുതൽ നൽകണം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ സെക്ടറുകളിൽനിന്നുള്ള യാത്രയ്ക്ക് നിരക്കിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ കണ്ണൂരിൽ നിന്നാണെങ്കിൽ അൽപം കൂടും. ജൂലൈയിലേതിനെക്കാൾ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ നിരക്ക്
കോവിഡ് വ്യാപന നിരക്കിൽ കുറവു വന്ന പശ്ചാത്തലത്തിൽ നിലവിലെ യാത്രാ വിലക്ക് പിൻവലിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടു. എയർബബ്ൾ സർവീസിനു പകരം സാധാരണ വിമാന സർവീസ് പുനരാരംഭിച്ചാൽ പ്രശ്‌നത്തിനു ഒരു പരിധിവരെ പരിഹാരമുണ്ടാകും. ഇതോടെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തിയാലേ നിരക്കു കുറയൂ.